---
title: "കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫിന് മികച്ച മുന്നേറ്റം"
english_title: "college election "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77565/college-election"
published_at: "2022-10-30T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e2f9980a6c_vac.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫിന് മികച്ച മുന്നേറ്റം

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി എം എസ് എഫ്. തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിൽ ഒറ്റക്കും മുന്നണിയായും മത്സരിച്ചാണ് എം എസ് എഫ് മികച്ച വിജയം നേടിയത്. നിലവിലുള്ള യൂണിയനുകള്‍ നിലനിര്‍ത്തിയും പുതിയ യൂണിയനുകൾ പിടിച്ചെടുത്തും, കൂടുതല്‍ യു.യു.സിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞതായും എംഎസ്എഫ് അവകാശപ്പെട്ടു. തളിപ്പറമ്പ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, സിബ്ഗ ഇരിക്കൂർ, എം എം നോളഡ്ജ്, കോൺകോർഡ് മുട്ടന്നൂർ, നെഹർ കണ്ണൂർ, എൻ എ എം കല്ലിക്കണ്ടി, വിറാസ് വിളയാൻകോട്, ദാറുൽ ഇർഷാദ് പാറാൽ, കേയി സാഹിബ്‌ ട്രെയിനിങ് കോളേജ്, ഐഡിയൽ ഉളിയിൽ, എം ഇ സി എഫ് പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാണ് msf യൂണിയൻ ഭരണം പിടിച്ചെടുത്തത്. എം.ജി.കോളേജ് ഇരിട്ടി, ഡീപോള്‍ എടത്തൊട്ടി, ഡോണ്‍ബോസ്കോ തുടങ്ങി കോളേജുകളില്‍ എംഎസ്എഫ് -കെ.എസ്.യു മുന്നണിയായും യൂണിയന്‍ പിടിച്ചെടുത്തു. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ നാല് സീറ്റുകളില്‍ എംഎസ്എഫ് -കെ.എസ്.യു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം ഇരുപതിലധികം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിച്ചെടുക്കാൻ എംഎസ്എഫിന് സാധിച്ചു. എസ്.എഫ്. ഐ.യുടെ വിദ്യാര്‍ഥി വിരുദ്ധ, അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് എസ്എഫ്ഐക്കുണ്ടായ തിരിച്ചടി. എല്ലാ കോളേജുകളിലും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാൽ എസ് എഫ് ഐ എന്ന സംഘടന ക്യാമ്പസുകളിൽ നിന്നും തുടച്ചു നീക്കപ്പെടും എന്നുള്ളതിന്റെ സൂചനയാണ് msf ന്റെ വിജയം. ഏകാധിപത്യ ക്യാമ്പസുകളിൽ എതിരാളികളെ കായികമായി ഇല്ലാതാക്കിയും നോമിനേഷൻ നൽകാൻ പോലും അനുവദിക്കാതെയും വിജയം അവകാശപ്പെടുന്ന എസ്എഫ്ഐക്കുള്ള താക്കീതാണ് എം എസ് എഫ് ന്റെ വിജയമെന്നും കണ്ണൂർ ജില്ല എം എസ് എഫ് പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**കണ്ണൂർ : **കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി എം എസ് എഫ്. തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിൽ ഒറ്റക്കും മുന്നണിയായും മത്സരിച്ചാണ് എം എസ് എഫ് മികച്ച വിജയം നേടിയത്. നിലവിലുള്ള യൂണിയനുകള്‍ നിലനിര്‍ത്തിയും പുതിയ യൂണിയനുകൾ പിടിച്ചെടുത്തും, കൂടുതല്‍ യു.യു.സിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞതായും എംഎസ്എഫ് അവകാശപ്പെട്ടു. തളിപ്പറമ്പ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, സിബ്ഗ ഇരിക്കൂർ, എം എം നോളഡ്ജ്, കോൺകോർഡ് മുട്ടന്നൂർ, നെഹർ കണ്ണൂർ, എൻ എ എം കല്ലിക്കണ്ടി, വിറാസ് വിളയാൻകോട്, ദാറുൽ ഇർഷാദ് പാറാൽ, കേയി സാഹിബ്‌ ട്രെയിനിങ് കോളേജ്, ഐഡിയൽ ഉളിയിൽ, എം ഇ സി എഫ് പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാണ് msf യൂണിയൻ ഭരണം പിടിച്ചെടുത്തത്. എം.ജി.കോളേജ് ഇരിട്ടി, ഡീപോള്‍ എടത്തൊട്ടി, ഡോണ്‍ബോസ്കോ തുടങ്ങി കോളേജുകളില്‍ എംഎസ്എഫ് -കെ.എസ്.യു മുന്നണിയായും യൂണിയന്‍ പിടിച്ചെടുത്തു. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ നാല് സീറ്റുകളില്‍ എംഎസ്എഫ് -കെ.എസ്.യു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം ഇരുപതിലധികം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിച്ചെടുക്കാൻ എംഎസ്എഫിന് സാധിച്ചു. എസ്.എഫ്. ഐ.യുടെ വിദ്യാര്‍ഥി വിരുദ്ധ, അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് എസ്എഫ്ഐക്കുണ്ടായ തിരിച്ചടി. എല്ലാ കോളേജുകളിലും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാൽ എസ് എഫ് ഐ എന്ന സംഘടന ക്യാമ്പസുകളിൽ നിന്നും തുടച്ചു നീക്കപ്പെടും എന്നുള്ളതിന്റെ സൂചനയാണ് msf ന്റെ വിജയം. ഏകാധിപത്യ ക്യാമ്പസുകളിൽ എതിരാളികളെ കായികമായി ഇല്ലാതാക്കിയും നോമിനേഷൻ നൽകാൻ പോലും അനുവദിക്കാതെയും വിജയം അവകാശപ്പെടുന്ന എസ്എഫ്ഐക്കുള്ള താക്കീതാണ് എം എസ് എഫ് ന്റെ വിജയമെന്നും കണ്ണൂർ ജില്ല എം എസ് എഫ് പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77565/college-election)