---
title: "ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്: കാർ പൂർണമായും തകർന്നു"
english_title: "tanker lorry and car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77513/tanker-lorry-and-car-accident"
published_at: "2022-10-30T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635df92cc8483_vac.jpg"
keywords: []
---

# ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്: കാർ പൂർണമായും തകർന്നു

> **Lead Summary:** കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ , ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് , അലി അഹമ്മദ് റാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ അനാമയ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അഷ്‌റഫിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നാണ് അപകടം. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോകുന്ന കാറും എതിർദിശയിൽ വന്ന ടാർ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

## Article Content

കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ , ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് , അലി അഹമ്മദ് റാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ അനാമയ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അഷ്‌റഫിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നാണ് അപകടം. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോകുന്ന കാറും എതിർദിശയിൽ വന്ന ടാർ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77513/tanker-lorry-and-car-accident)