---
title: "രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു"
english_title: "two children died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77467/two-children-died"
published_at: "2022-10-29T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d4838b8931_vac.jpg"
keywords: []
---

# രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

> **Lead Summary:** **മലപ്പുറം:** തിരൂരില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമന്‍ സയിന്‍ റിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുക്കളുമായ കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. സമീപത്തുള്ള അംഗന്‍വാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെയില്ലെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പെരുങ്കൊല്ലം എന്ന കുളത്തില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്.നൗഷാദിന്റെയും നജ്‌ലയുടെയും മകനാണ് അമന്‍ സയിന്‍. റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.

## Article Content

**മലപ്പുറം:** തിരൂരില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമന്‍ സയിന്‍ റിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുക്കളുമായ കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. സമീപത്തുള്ള അംഗന്‍വാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെയില്ലെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പെരുങ്കൊല്ലം എന്ന കുളത്തില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്.നൗഷാദിന്റെയും നജ്‌ലയുടെയും മകനാണ് അമന്‍ സയിന്‍. റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77467/two-children-died)