---
title: "ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം എയർപോർട്ട് ലിങ്ക് റോഡ് സാമൂഹ്യാഘാത പഠനത്തിന് അനുമതി"
english_title: "road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77462/road"
published_at: "2022-10-29T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d4761efa9c_vac.jpg"
keywords: []
---

# ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം എയർപോർട്ട് ലിങ്ക് റോഡ് സാമൂഹ്യാഘാത പഠനത്തിന് അനുമതി

> **Lead Summary:** **തളിപ്പറമ്പ്: **ചൊറുക്കള-ബാവുപ്പറമ്പ്- മയ്യിൽ-കൊളോളം എയർപോർട്ട് ലിങ്ക് റോഡ് സാമൂഹ്യാഘാത പഠനം നടത്തുന്നതിന് സർക്കാർ അനുമതിയായി. കുറുമാത്തൂർ, ആന്തൂർ, കയരളം, മയ്യിൽ, കുറ്റ്യാട്ടൂർ, മാണിയൂർ, കൂടാളി,കീഴല്ലൂർ വില്ലേജുകളിലെ 6.98 ഹെക്റ്റർ ഭൂമിയിലാണ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യാഘാത പഠനം നടത്തുക. 13.6 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പ്രസ്തുത റോഡിന് 25 കിലോമീറ്റർ നീളമാണ് ഉള്ളത്. റോഡ് വികസിപ്പിക്കുന്നതിന് നേരത്തെ 293 കോടി രൂപയുടെ കിഫ്‌ബി സാമ്പത്തിക അനുമതി ലഭ്യമായിരുന്നു.130 കോടി രൂപ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിനും 163 കോടി രൂപയോളം സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന പ്രദേശങ്ങൾ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധിക്കുകയും റോഡ് കടന്ന് പോകുന്ന സ്ഥലം അതിരിട്ട് തിരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യാഘാത പഠനത്തിന് ശേഷം പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. ഓരോ സ്ഥലമുടമകളെയും നേരിട്ട് വിളിപ്പിച്ച് രേഖകൾ പരിശോധിച്ച ശേഷം ഭൂമിയുടെ വില ഉൾപ്പെടെ നിർണയിക്കും. ഇതിന് ശേഷമമാകും സ്ഥലം ഏറ്റെടുത്ത് പ്രവൃത്തിയുടെ ടെണ്ടർ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുക. എത്രയും വേഗത്തിൽ സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കും.

## Article Content

**തളിപ്പറമ്പ്: **ചൊറുക്കള-ബാവുപ്പറമ്പ്- മയ്യിൽ-കൊളോളം എയർപോർട്ട് ലിങ്ക് റോഡ് സാമൂഹ്യാഘാത പഠനം നടത്തുന്നതിന് സർക്കാർ അനുമതിയായി. കുറുമാത്തൂർ, ആന്തൂർ, കയരളം, മയ്യിൽ, കുറ്റ്യാട്ടൂർ, മാണിയൂർ, കൂടാളി,കീഴല്ലൂർ വില്ലേജുകളിലെ 6.98 ഹെക്റ്റർ ഭൂമിയിലാണ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യാഘാത പഠനം നടത്തുക. 13.6 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പ്രസ്തുത റോഡിന് 25 കിലോമീറ്റർ നീളമാണ് ഉള്ളത്. റോഡ് വികസിപ്പിക്കുന്നതിന് നേരത്തെ 293 കോടി രൂപയുടെ കിഫ്‌ബി സാമ്പത്തിക അനുമതി ലഭ്യമായിരുന്നു.130 കോടി രൂപ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിനും 163 കോടി രൂപയോളം സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന പ്രദേശങ്ങൾ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധിക്കുകയും റോഡ് കടന്ന് പോകുന്ന സ്ഥലം അതിരിട്ട് തിരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യാഘാത പഠനത്തിന് ശേഷം പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. ഓരോ സ്ഥലമുടമകളെയും നേരിട്ട് വിളിപ്പിച്ച് രേഖകൾ പരിശോധിച്ച ശേഷം ഭൂമിയുടെ വില ഉൾപ്പെടെ നിർണയിക്കും. ഇതിന് ശേഷമമാകും സ്ഥലം ഏറ്റെടുത്ത് പ്രവൃത്തിയുടെ ടെണ്ടർ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുക. എത്രയും വേഗത്തിൽ സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77462/road)