---
title: "പച്ചക്കറിക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ, അടുക്കള ബജറ്റും താളം തെറ്റുന്നു"
english_title: "rate of vegetables"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77410/rate-of-vegetables"
published_at: "2022-10-29T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cff27702a5_vac.jpg"
keywords: []
---

# പച്ചക്കറിക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ, അടുക്കള ബജറ്റും താളം തെറ്റുന്നു

> **Lead Summary:** **കൊച്ചി: **പച്ചക്കറിവില കുതിച്ചുയർന്നതോടെ സാമ്പാർ ഉൾപ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങൾക്ക് ഇനി കൂടുതൽ പണമിറക്കേണ്ടി വരും. ഒരു കിലോ ചെറിയ ഉള്ളിക്കും
മുരിങ്ങാക്കായയ്ക്കും കൊടുക്കണം 90 രൂപ. കാരറ്റിന് 80 രൂപയാണ് വില. ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നൽകണം. എന്നാൽ, ചിലയിടങ്ങളിൽ വില ഇതിലും കൂടും. രാജ്യത്ത് വിവിധ
സംസ്ഥാനങ്ങളിലായി പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് ഭക്ഷ്യ വിലക്കയറ്റത്തിനുള്ള കാരണമായതെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.
കാലം തെറ്റിയെത്തിയ മഴയിൽ ഇതര സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും കാർഷിക ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് സംസ്ഥാനത്തെ ‘അടുക്കള ബജറ്റ് താളം തെറ്റിക്കുന്നത്. കേരളം സംസ്ഥാനമായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. കേരളത്തിലേക്ക് അരിയും പച്ചക്കറികളും പ്രധാനമായും വരുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മഴ കാരണം ഈ ഉപഭോക്തൃ സംസ്ഥാനങ്ങളിൽ വിളവെടുപ്പിനു തയ്യാറായ 20-30 ശതമാനം വരെ വിളകൾ നശിച്ചതായാണ് വിവരം. ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും മൂന്നു മാസത്തിനുള്ളിൽ 90 ശതമാനം മുതൽ 110 ശതമാനം വരെയാണ് വില ഉയർന്നിട്ടുള്ളത്. മറ്റു പചക്കറികൾക്ക് ഒരു മാസത്തിനുള്ളിൽ 20-30 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. അതേസമയം, കൂർക്ക പോലുള്ള സീസണൽ കിഴങ്ങുവർഗങ്ങൾക്ക് വില കുറഞ്ഞിട്ടുമുണ്ട്. നേരത്തേ
സംസ്ഥാനത്തുതന്നെ ധാരാളമായി കൃഷി ചെയ്തിരുന്ന പാവയ്ക്ക, പടവലങ്ങ പോലുള്ള പച്ചക്കറികളടക്കം ഇപ്പോൾ കൂടുതലായെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നാണെന്നും സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

## Article Content

**കൊച്ചി: **പച്ചക്കറിവില കുതിച്ചുയർന്നതോടെ സാമ്പാർ ഉൾപ്പെടെ മലയാളിയുടെ ഇഷ്ടവിഭവങ്ങൾക്ക് ഇനി കൂടുതൽ പണമിറക്കേണ്ടി വരും. ഒരു കിലോ ചെറിയ ഉള്ളിക്കും
മുരിങ്ങാക്കായയ്ക്കും കൊടുക്കണം 90 രൂപ. കാരറ്റിന് 80 രൂപയാണ് വില. ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നൽകണം. എന്നാൽ, ചിലയിടങ്ങളിൽ വില ഇതിലും കൂടും. രാജ്യത്ത് വിവിധ
സംസ്ഥാനങ്ങളിലായി പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് ഭക്ഷ്യ വിലക്കയറ്റത്തിനുള്ള കാരണമായതെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.
കാലം തെറ്റിയെത്തിയ മഴയിൽ ഇതര സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും കാർഷിക ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് സംസ്ഥാനത്തെ ‘അടുക്കള ബജറ്റ് താളം തെറ്റിക്കുന്നത്. കേരളം സംസ്ഥാനമായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. കേരളത്തിലേക്ക് അരിയും പച്ചക്കറികളും പ്രധാനമായും വരുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മഴ കാരണം ഈ ഉപഭോക്തൃ സംസ്ഥാനങ്ങളിൽ വിളവെടുപ്പിനു തയ്യാറായ 20-30 ശതമാനം വരെ വിളകൾ നശിച്ചതായാണ് വിവരം. ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും മൂന്നു മാസത്തിനുള്ളിൽ 90 ശതമാനം മുതൽ 110 ശതമാനം വരെയാണ് വില ഉയർന്നിട്ടുള്ളത്. മറ്റു പചക്കറികൾക്ക് ഒരു മാസത്തിനുള്ളിൽ 20-30 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. അതേസമയം, കൂർക്ക പോലുള്ള സീസണൽ കിഴങ്ങുവർഗങ്ങൾക്ക് വില കുറഞ്ഞിട്ടുമുണ്ട്. നേരത്തേ
സംസ്ഥാനത്തുതന്നെ ധാരാളമായി കൃഷി ചെയ്തിരുന്ന പാവയ്ക്ക, പടവലങ്ങ പോലുള്ള പച്ചക്കറികളടക്കം ഇപ്പോൾ കൂടുതലായെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നാണെന്നും സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

വില വർധിപ്പിക്കണമെന്ന് ഹോട്ടലുടമകൾ

പഴം-പച്ചക്കറികൾ, അരി, ധാന്യങ്ങൾ, ഇറച്ചി തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടലുകൾ. നിലവിൽ
ഭക്ഷണങ്ങൾക്ക് വില വർധിപ്പിക്കുന്നില്ലെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) തീരുമാനം. എന്നാൽ, വില വർധിപ്പിക്കാതെ മുന്നോട്ടു പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഹോട്ടലുകൾ പറയുന്നത്.

പാൽ വില ലിറ്ററിന് അഞ്ച് രൂപയിലധികം കൂട്ടാനുള്ള തീരുമാനവും ഹോട്ടലുകളുടെ നടുവൊടിക്കും. നിലവിൽ ഒരു ഗ്ലാസ് ചായയ്ക്ക് കുറഞ്ഞത് 10-15 രൂപ വരെയാണ് വില. പാൽ വില ഉയർത്തിയാൽ ചായയുടെ വില വർധിക്കും.
വിലക്കയറ്റം കൂടാതെ തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, പാചക വാതകം, വിറക് തുടങ്ങിയവയുടെ വിലവർധനയും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വില കൂട്ടിയാൽ കച്ചവടം കുറയുമെന്നാണ് ഉടമകൾ പറയുന്നത്. അതേസമയം, വില കൂട്ടണമെന്നാണ് ഒരുപക്ഷം ഹോട്ടലുടമകളുടെ ആവശ്യം.

നിലവിൽ ഹോട്ടലുകളുടെ തരവും വിഭവങ്ങളും അനുസരിച്ച് ഊണിന് ശരാശരി 40 രൂപ മുതൽ 150 രൂപ വരെയാണ് വില. നക്ഷത്ര ഹോട്ടലുകളിൽ വില വീണ്ടും ഉയരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77410/rate-of-vegetables)