---
title: "എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബൈ - കണ്ണൂര്‍ സര്‍വീസ് നവംബര്‍ ഒന്ന് മുതല്‍"
english_title: "air india "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77350/air-india"
published_at: "2022-10-29T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cc798afd38_vac.jpg"
keywords: []
---

# എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബൈ - കണ്ണൂര്‍ സര്‍വീസ് നവംബര്‍ ഒന്ന് മുതല്‍

> **Lead Summary:** **മട്ടന്നൂര്‍: **കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസ് നവംബര്‍ ഒന്നുമുതല്‍ സര്‍വീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് പ്രാദേശികസമയം 3.15-ന് ദുബായിലെത്തും. തിരികെ 6.40-ന് ദുബായില്‍നിന്ന് പുറപ്പെട്ട് 11.30-ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ്. ഇതുവരെ ഗോ ഫസ്റ്റ് മാത്രമാണ് കണ്ണൂര്‍-ദുബായ് സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്.

## Article Content

**മട്ടന്നൂര്‍: **കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസ് നവംബര്‍ ഒന്നുമുതല്‍ സര്‍വീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് പ്രാദേശികസമയം 3.15-ന് ദുബായിലെത്തും. തിരികെ 6.40-ന് ദുബായില്‍നിന്ന് പുറപ്പെട്ട് 11.30-ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ്. ഇതുവരെ ഗോ ഫസ്റ്റ് മാത്രമാണ് കണ്ണൂര്‍-ദുബായ് സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77350/air-india)