---
title: "ബൈക്കിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ടങ്കസംഘം പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77206/two-arrested"
published_at: "2022-10-28T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ba6bcd8262_news-card.jpg"
keywords: []
---

# ബൈക്കിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ടങ്കസംഘം പിടിയിൽ

> **Lead Summary:** **മട്ടന്നൂര്‍: **ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍.മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് ലൈന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെന്ററിലെ അധ്യാപിക കെ. രാധയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസ്സിലാണ് ഇവര്‍ അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തിയിട്ട് മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.അധ്യാപിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം പ്രതിയെ തിരയുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേല്‍ക്കുകയും ചെയ്തിരുന്നു.പോലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ദിവസങ്ങള്‍ക്കുമുമ്പ് മരുതായിയില്‍ വയോധികയായ പാര്‍വ്വതി അമ്മയുടെ സ്വര്‍ണ്ണമാല ഇരുചക്ര വാഹനത്തിലെത്തി പൊട്ടിച്ചതും ഈ സംഘമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

## Article Content

**മട്ടന്നൂര്‍: **ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍.മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് ലൈന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷന്‍ സെന്ററിലെ അധ്യാപിക കെ. രാധയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസ്സിലാണ് ഇവര്‍ അറസ്റ്റിലായത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം റോഡരികില്‍ നിര്‍ത്തിയിട്ട് മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.അധ്യാപിക ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം പ്രതിയെ തിരയുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേല്‍ക്കുകയും ചെയ്തിരുന്നു.പോലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ദിവസങ്ങള്‍ക്കുമുമ്പ് മരുതായിയില്‍ വയോധികയായ പാര്‍വ്വതി അമ്മയുടെ സ്വര്‍ണ്ണമാല ഇരുചക്ര വാഹനത്തിലെത്തി പൊട്ടിച്ചതും ഈ സംഘമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77206/two-arrested)