---
title: "വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക പീഡനം: യുവാവിന് ഇരട്ട ജീവപര്യന്തവും 50000 രൂപ പിഴയും"
english_title: "pocso case againt shibu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77203/pocso-case-againt-shibu"
published_at: "2022-10-28T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ba4a6c17fd_vac.jpg"
keywords: []
---

# വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക പീഡനം: യുവാവിന് ഇരട്ട ജീവപര്യന്തവും 50000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **10 വയസ്സുകാരിയെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തവും 50000 രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി വിധിച്ചു. പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബുനെയാണ് ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്. 2014ലാണ് സംഭവം. ജനുവരി ഒന്നിനും അതേ വര്‍ഷം സെപ്തംബറിലും ഒക്ടോബര്‍ 13 നും വീട്ടില്‍ വെച്ചാണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. നവംബര്‍ ഒന്നിനാണ് പ്രതിയെ അന്നത്തെ പെരിങ്ങോം സി.ഐ പി.ബി.സജീവ് അറസ്റ്റ് ചെയ്തത്. പിന്നീട് സി.ഐ കെ.സുഷീറും കേസന്വേഷിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 10 വയസും എട്ട് മാസവും മാത്രമാണ് പ്രായമെന്നതിനാല്‍ വാഗ്വാദത്തിനിടയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്രകാരം അധിക വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും ചാര്‍ജ് ഷീറ്റ് വായിച്ചാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

## Article Content

**തളിപ്പറമ്പ്: **10 വയസ്സുകാരിയെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തവും 50000 രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി വിധിച്ചു. പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബുനെയാണ് ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്. 2014ലാണ് സംഭവം. ജനുവരി ഒന്നിനും അതേ വര്‍ഷം സെപ്തംബറിലും ഒക്ടോബര്‍ 13 നും വീട്ടില്‍ വെച്ചാണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. നവംബര്‍ ഒന്നിനാണ് പ്രതിയെ അന്നത്തെ പെരിങ്ങോം സി.ഐ പി.ബി.സജീവ് അറസ്റ്റ് ചെയ്തത്. പിന്നീട് സി.ഐ കെ.സുഷീറും കേസന്വേഷിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 10 വയസും എട്ട് മാസവും മാത്രമാണ് പ്രായമെന്നതിനാല്‍ വാഗ്വാദത്തിനിടയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്രകാരം അധിക വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും ചാര്‍ജ് ഷീറ്റ് വായിച്ചാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77203/pocso-case-againt-shibu)