---
title: "മുക്കുപണ്ട തട്ടിപ്പ്  റാക്കറ്റിലെ രണ്ടുപേർ കൂടി പിടിയിൽ"
english_title: "Two more arrested in Mukupanda fraud racket"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7718/two-more-arrested-in-mukupanda-fraud-racket"
published_at: "2021-10-28T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617aa56524533_news-card.jpg"
keywords: []
---

# മുക്കുപണ്ട തട്ടിപ്പ്  റാക്കറ്റിലെ രണ്ടുപേർ കൂടി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ രണ്ടുപേർ കൂടി പിടിയിൽ. കക്കാട് കൊറ്റാളി സാദിരി പള്ളിക്ക് സമീപത്തെ മുഹമ്മദലി ക്വാട്ടേർസിൽ താമസിക്കുന്ന പി.എ സിദ്ധിഖ് ,മുണ്ടയാട് സ്വദേശി പനക്കട ഹൗസിൽ ഹരിഹരൻ എന്നിവരെയാണ് ടൗൺ പോലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്.

## Article Content

**കണ്ണൂർ: **സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ രണ്ടുപേർ കൂടി പിടിയിൽ. കക്കാട് കൊറ്റാളി സാദിരി പള്ളിക്ക് സമീപത്തെ മുഹമ്മദലി ക്വാട്ടേർസിൽ താമസിക്കുന്ന പി.എ സിദ്ധിഖ് ,മുണ്ടയാട് സ്വദേശി പനക്കട ഹൗസിൽ ഹരിഹരൻ എന്നിവരെയാണ് ടൗൺ പോലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്.

കണ്ണൂരിലെ ലോഡ്ജുകളിൽ എസ്.ഐമാരായ അനീഷ്, ഹാരിസ്, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ ബാബുപ്രസാദ്, യോഗേഷ്, സി.പി.ഒ സജിത് എന്നിവരടങ്ങിയ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. കണ്ണൂരിൽ മാത്രം പത്തോളം ബേങ്കിൽ പ്രതികൾ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തതായി പോലിസ് കണ്ടെത്തി.

സംസ്ഥാന തലത്തിൽ കൂടുതൽപേർ ഉൾപ്പെട്ടവൻ തട്ടിപ്പു സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. മാലയുടെ കൊളുത്തിൽ സ്വർണ്ണം പൂശി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. മുക്കുപണ്ടം നിർമ്മിച്ചു നൽകുന്ന അന്തർസംസ്ഥാന സംഘത്തെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ പോലിസ് സംഘത്തെ കണ്ട് ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.

മറ്റു ജില്ലകളിലും മുക്കുപണ്ട തട്ടിപ്പു നടത്തിയതായി പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞതായി പോലിസ് അറിയിച്ചു. പരാതിയിൽ ഇതിനകം ടൗൺ പോലിസ് മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7718/two-more-arrested-in-mukupanda-fraud-racket)