---
title: "പ്രതിഭകളെ സ്വീകരിക്കാൻ നോർത്ത് കുപ്പം വാദി നൂർ ഒരുങ്ങി: പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സർഗലയം ഞായറാഴ്ച"
english_title: "north kuppam vaadi noor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77129/north-kuppam-vaadi-noor"
published_at: "2022-10-28T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b6696bcac9_news-card-Recovered.jpg"
keywords: []
---

# പ്രതിഭകളെ സ്വീകരിക്കാൻ നോർത്ത് കുപ്പം വാദി നൂർ ഒരുങ്ങി: പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സർഗലയം ഞായറാഴ്ച

> **Lead Summary:** കലാമൂല്യങ്ങളുടെ മനോഹരമായ ആവിഷ്കാരങ്ങൾക്ക് നേരും നന്മയും പകർന്നു കൊണ്ട് ശ്രദ്ധേയമായ എസ് കെ എസ് എസ് എഫ് പരിയാരം ക്ലസ്റ്റർ സർഗലയത്തിന് ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 01:30 മുതൽ തുടക്കമാകും. നോർത്ത് കുപ്പം 'വാദി നൂറിൽ' വെച്ച് നടക്കുന്ന സർഗലയം ഇസ്‍ലാമിക സാഹിത്യ കലാമേളയിൽ 40 ൽ പരം വൈവിധ്യമാർന്ന ഇനങ്ങളിലാണ് മത്സരം.നോർത്ത് കുപ്പം,എറന്തല,നരിക്കോട്,കൊട്ടില,കോരൻപീടിക തുടങ്ങിയ ശാഖകളിൽ നിന്നുള്ള പ്രതിഭകളാണ് മൂന്ന് വേദികളിലായി മാറ്റുരക്കുന്നത്.മികവുറ്റ അവതരണങ്ങൾ കൊണ്ടും കഴിവുറ്റ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും സർഗ്ഗ വസന്തത്തിന്റെ പുതിയൊരു അധ്യായം രചിക്കുന്നതായിരിക്കും ഈ വർഷത്തെ സർഗലയം.നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന് സമീപവും റൗളത്തുൽ ഉലൂം മദ്റസയിലുമായാണ് വേദി ഒരുക്കിയിരിക്കുന്നത്.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് നേതാക്കൾ അറിയിച്ചു.

## Article Content

കലാമൂല്യങ്ങളുടെ മനോഹരമായ ആവിഷ്കാരങ്ങൾക്ക് നേരും നന്മയും പകർന്നു കൊണ്ട് ശ്രദ്ധേയമായ എസ് കെ എസ് എസ് എഫ് പരിയാരം ക്ലസ്റ്റർ സർഗലയത്തിന് ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 01:30 മുതൽ തുടക്കമാകും. നോർത്ത് കുപ്പം 'വാദി നൂറിൽ' വെച്ച് നടക്കുന്ന സർഗലയം ഇസ്‍ലാമിക സാഹിത്യ കലാമേളയിൽ 40 ൽ പരം വൈവിധ്യമാർന്ന ഇനങ്ങളിലാണ് മത്സരം.നോർത്ത് കുപ്പം,എറന്തല,നരിക്കോട്,കൊട്ടില,കോരൻപീടിക തുടങ്ങിയ ശാഖകളിൽ നിന്നുള്ള പ്രതിഭകളാണ് മൂന്ന് വേദികളിലായി മാറ്റുരക്കുന്നത്.മികവുറ്റ അവതരണങ്ങൾ കൊണ്ടും കഴിവുറ്റ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും സർഗ്ഗ വസന്തത്തിന്റെ പുതിയൊരു അധ്യായം രചിക്കുന്നതായിരിക്കും ഈ വർഷത്തെ സർഗലയം.നോർത്ത് കുപ്പം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന് സമീപവും റൗളത്തുൽ ഉലൂം മദ്റസയിലുമായാണ് വേദി ഒരുക്കിയിരിക്കുന്നത്.പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77129/north-kuppam-vaadi-noor)