---
title: "മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു"
english_title: "snake attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77111/snake-attack"
published_at: "2022-10-28T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b59770479d_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു

> **Lead Summary:** വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശ്വിനാണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലാണ് സംഭവം. നായാട്ടുപാറ കരടിയിലൂടെ നടന്നുപോകവെ കെ രാധയുടെ മൂന്നുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പോലീസിൽ വിവരം നൽകിയതിനാൽ മട്ടന്നൂർ പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിന് ഇടെയാണ് സംഘത്തെ കീഴല്ലൂരിൽ പിടികൂടിയത്. രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റൊരാൾ കാട്ടിനുള്ളിലേക്ക് പാഞ്ഞു കയറി. ഇയാളെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് കടിയേറ്റത്. ഉടൻ തന്നെ പോലീസുകാരനെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശ്വിനാണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലാണ് സംഭവം. നായാട്ടുപാറ കരടിയിലൂടെ നടന്നുപോകവെ കെ രാധയുടെ മൂന്നുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പോലീസിൽ വിവരം നൽകിയതിനാൽ മട്ടന്നൂർ പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിന് ഇടെയാണ് സംഘത്തെ കീഴല്ലൂരിൽ പിടികൂടിയത്. രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റൊരാൾ കാട്ടിനുള്ളിലേക്ക് പാഞ്ഞു കയറി. ഇയാളെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് കടിയേറ്റത്. ഉടൻ തന്നെ പോലീസുകാരനെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77111/snake-attack)