---
title: "കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠാദിനം ഒക്ടോബർ  29ന്  ശനിയാഴ്ച നടക്കും"
english_title: "koovod temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77110/koovod-temple"
published_at: "2022-10-28T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b56e9315ec_vac.jpg"
keywords: []
---

# കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠാദിനം ഒക്ടോബർ  29ന്  ശനിയാഴ്ച നടക്കും

> **Lead Summary:** **തളിപ്പറമ്പ്:** കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠാ ദിനം ഒക്ടോബർ 29 ന് ശനിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ഓക്ടോബർ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കാക്കാൻചാൽ പട്ടിണിത്തറ അമ്പലം മുതൽ കൂവോട് മോലോംമുറ്റം ശ്രീകൃഷ്ണ ക്ഷേത്രം വരെ ശിങ്കാരിമേളത്തിന്റെയും, മുത്തുകുടകളുടെയും, ശ്രീകൃഷ്ണ വേഷധാരികളുടെയും അകമ്പടികളോടെ കലവറ ഘോഷയാത്ര നടക്കും. തുടർന്ന് കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും. 29 ന് ശനിയാഴ്ച പ്രതിഷ്ഠാ ദിനത്തിൽ വൈകുന്നേരം 7.30 ന് സംസ്‍കാരിക പരിപാടി കോഴിക്കോട് എൻക്വയറി കമ്മിഷണറും വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുമായ ടി. മധുസൂദനൻ നിർവഹിക്കും. തദവസരത്തിൽ ക്ഷേത്രo തന്ത്രി നടുവത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി ബ്രമ്മശ്രീ കെ. ജയരാമൻ നമ്പൂതിരിയെയും, പ്രമുഖ ഫോക് ലോറിസ്റ്റുo സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്തിനെയും പൊന്നാട അണിയിച്ച് ആദരിക്കും. പ്രമുഖ പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ, ജ്യോതിഷ പണ്ഡിതൻമാരായ കരിങ്കയം വിജയൻ ജോത്സ്യർ, കൂവോട് കൃഷ്ണൻ ജ്യോത്സ്യർ എന്നിവർ മുഖ്യാതിഥി കളായിരിക്കും. തുടർന്ന് കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.

## Article Content

**തളിപ്പറമ്പ്:** കൂവോട് മോലോം മുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠാ ദിനം ഒക്ടോബർ 29 ന് ശനിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ഓക്ടോബർ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കാക്കാൻചാൽ പട്ടിണിത്തറ അമ്പലം മുതൽ കൂവോട് മോലോംമുറ്റം ശ്രീകൃഷ്ണ ക്ഷേത്രം വരെ ശിങ്കാരിമേളത്തിന്റെയും, മുത്തുകുടകളുടെയും, ശ്രീകൃഷ്ണ വേഷധാരികളുടെയും അകമ്പടികളോടെ കലവറ ഘോഷയാത്ര നടക്കും. തുടർന്ന് കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും. 29 ന് ശനിയാഴ്ച പ്രതിഷ്ഠാ ദിനത്തിൽ വൈകുന്നേരം 7.30 ന് സംസ്‍കാരിക പരിപാടി കോഴിക്കോട് എൻക്വയറി കമ്മിഷണറും വിജിലൻസ് സ്പെഷ്യൽ ജഡ്ജിയുമായ ടി. മധുസൂദനൻ നിർവഹിക്കും. തദവസരത്തിൽ ക്ഷേത്രo തന്ത്രി നടുവത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി ബ്രമ്മശ്രീ കെ. ജയരാമൻ നമ്പൂതിരിയെയും, പ്രമുഖ ഫോക് ലോറിസ്റ്റുo സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്തിനെയും പൊന്നാട അണിയിച്ച് ആദരിക്കും. പ്രമുഖ പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ, ജ്യോതിഷ പണ്ഡിതൻമാരായ കരിങ്കയം വിജയൻ ജോത്സ്യർ, കൂവോട് കൃഷ്ണൻ ജ്യോത്സ്യർ എന്നിവർ മുഖ്യാതിഥി കളായിരിക്കും. തുടർന്ന് കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77110/koovod-temple)