---
title: "തെക്കുമ്പാട് ദ്വീപിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു"
english_title: "thekkumbad dweep"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77108/thekkumbad-dweep"
published_at: "2022-10-28T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b560d20f28_vac.jpg"
keywords: []
---

# തെക്കുമ്പാട് ദ്വീപിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു

> **Lead Summary:** തെക്കുമ്പാട് മഹല്ല് കമ്മിറ്റിയുടെയും കണ്ണപുരം ജനമൈത്രി പോലീസിന്റെയും നേതൃത്വം തെക്കുമ്പാട് ദ്വീപിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ സായാഹ്നം എന്ന പേരിൽ ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ബാദുഷയുടെ അധ്യക്ഷതയിൽ കണ്ണപുരം സബ് ഇൻസ്പെക്ടർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പബ്ലിക് റിലേഷൻ ഓഫീസർ ജയചന്ദ്രൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ മഹൽ മുഖ്യ രക്ഷാധികാരി ഗാരിമി മുസാഫിർ ചടങ്ങിൽ പങ്കെടുത്തു. മദ്രസ വിദ്യാർത്ഥികളും തെക്കുംമ്പാട് ദ്വീപ് നിവാസികളായ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കു ഉപഹാരങ്ങളും നൽകി

## Article Content

തെക്കുമ്പാട് മഹല്ല് കമ്മിറ്റിയുടെയും കണ്ണപുരം ജനമൈത്രി പോലീസിന്റെയും നേതൃത്വം തെക്കുമ്പാട് ദ്വീപിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ സായാഹ്നം എന്ന പേരിൽ ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ബാദുഷയുടെ അധ്യക്ഷതയിൽ കണ്ണപുരം സബ് ഇൻസ്പെക്ടർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പബ്ലിക് റിലേഷൻ ഓഫീസർ ജയചന്ദ്രൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ മഹൽ മുഖ്യ രക്ഷാധികാരി ഗാരിമി മുസാഫിർ ചടങ്ങിൽ പങ്കെടുത്തു. മദ്രസ വിദ്യാർത്ഥികളും തെക്കുംമ്പാട് ദ്വീപ് നിവാസികളായ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കു ഉപഹാരങ്ങളും നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77108/thekkumbad-dweep)