---
title: "ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സും സൈക്കിൾ റാലിയും സംഘടിപ്പിച്ചു"
english_title: "cycle rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77103/cycle-rally"
published_at: "2022-10-28T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b4ef289736_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

> **Lead Summary:** ഭാവന ചെറുകുന്ന്, കണ്ണപുരം ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. നമ്മുടെ സമൂഹത്തിലെ ലഹരിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. സൈക്കിൾ റാലി കണ്ണപുരം എസ് ഐ വിനീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണപുരം പോലീസ് സ്റ്റേഷനിൽ സ്വീകരണം പരിപാടി ഏർപ്പെടുത്തുകയുണ്ടായി. സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസർ ജയ് ചന്ദ്രൻ ആശംസകളർപ്പിച്ചു സംസാരിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

ഭാവന ചെറുകുന്ന്, കണ്ണപുരം ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. നമ്മുടെ സമൂഹത്തിലെ ലഹരിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. സൈക്കിൾ റാലി കണ്ണപുരം എസ് ഐ വിനീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണപുരം പോലീസ് സ്റ്റേഷനിൽ സ്വീകരണം പരിപാടി ഏർപ്പെടുത്തുകയുണ്ടായി. സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസർ ജയ് ചന്ദ്രൻ ആശംസകളർപ്പിച്ചു സംസാരിച്ചു. വൈകുന്നേരം നടന്ന ചടങ്ങിൽ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77103/cycle-rally)