---
title: "വെള്ളം കുടിക്കാനുള്ളതല്ലേ ഇങ്ങനെ ഒഴുകാനുള്ളതാണോ? ധർമ്മശാല അഞ്ചാംപീടിക റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്"
english_title: "darmashala road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77027/darmashala-road"
published_at: "2022-10-27T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a8f3a4adc3_vac.jpg"
keywords: []
---

# വെള്ളം കുടിക്കാനുള്ളതല്ലേ ഇങ്ങനെ ഒഴുകാനുള്ളതാണോ? ധർമ്മശാല അഞ്ചാംപീടിക റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്

> **Lead Summary:** **അഞ്ചാംപീടിക: **ധർമശാല അഞ്ചാം പീടിക റോഡിൽ മാസങ്ങളോളമായി ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. ഇതുവരെയും പൈപ്പ് പോയ വഴിയിലൂടെയാണ് ജലം ഒഴുകിയതെങ്കിലും രണ്ടാഴ്ചയോളമായി മെയിൻ റോഡിന്റെ പകുതി വരെയുള്ള ഭാഗങ്ങളിൽ ഉറവ പോലെ ജലം ഒഴുകുന്നതായി കാണുന്നു. അധികൃതരെ പല തവണ അറിയിച്ചുവെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാർക്കിടയിലുള്ളത്. വെള്ളം ഒഴുകി റോഡിൽ ഒരു വശം ചതുപ്പ് പോലെയായിരിക്കുകയാണ്. നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴലും പതിവായിട്ടുണ്ട്. അഞ്ചു മണിമുതൽ സ്കൂൾ വണ്ടികളടക്കം കടന്നു പോകുന്നതും തിരക്കുള്ളതുമായ ജംഗ്ഷന് അടുത്തു തന്നെയുള്ള ഈ പ്രശ്നത്തിന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കച്ചവടക്കാരും അറിയിക്കുകയാണ്.

## Article Content

**അഞ്ചാംപീടിക: **ധർമശാല അഞ്ചാം പീടിക റോഡിൽ മാസങ്ങളോളമായി ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. ഇതുവരെയും പൈപ്പ് പോയ വഴിയിലൂടെയാണ് ജലം ഒഴുകിയതെങ്കിലും രണ്ടാഴ്ചയോളമായി മെയിൻ റോഡിന്റെ പകുതി വരെയുള്ള ഭാഗങ്ങളിൽ ഉറവ പോലെ ജലം ഒഴുകുന്നതായി കാണുന്നു. അധികൃതരെ പല തവണ അറിയിച്ചുവെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാർക്കിടയിലുള്ളത്. വെള്ളം ഒഴുകി റോഡിൽ ഒരു വശം ചതുപ്പ് പോലെയായിരിക്കുകയാണ്. നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴലും പതിവായിട്ടുണ്ട്. അഞ്ചു മണിമുതൽ സ്കൂൾ വണ്ടികളടക്കം കടന്നു പോകുന്നതും തിരക്കുള്ളതുമായ ജംഗ്ഷന് അടുത്തു തന്നെയുള്ള ഈ പ്രശ്നത്തിന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കച്ചവടക്കാരും അറിയിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77027/darmashala-road)