---
title: "ലഹരി വിമുക്ത ആശയവുമായി കോളേജ് മാഗസിൻ "തീ കൊണ്ട് കളിക്കുമ്പോൾ" പുറത്തിറക്കി"
english_title: "magazine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77024/magazine"
published_at: "2022-10-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a8c908ef62_vac.jpg"
keywords: []
---

# ലഹരി വിമുക്ത ആശയവുമായി കോളേജ് മാഗസിൻ "തീ കൊണ്ട് കളിക്കുമ്പോൾ" പുറത്തിറക്കി

> **Lead Summary:** **മോറാഴ : **മോറാഴ കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിമുക്തി ലഹരി മുക്തി ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം ന്റെയും ആഭിമുഖ്യത്തിൽ ലഹരി വിമുക്തി മാഗസിൻ പുറത്തിറക്കി. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ Dr. ജയകുമാർ മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മികച്ച എൻ എസ് എസ് അവാർഡ് നേടിയ രോഹിത് രത്‌നകാരനെ അനുമോദിച്ചു. ഡൽഹിയിൽ വെച്ച് നടന്ന വന്ദേഭാരതം നൃത്ത ഉത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിമുക്തി ക്ലബ്‌ കോ-കോർഡിനേറ്റർ കെ ഷിനോദ്, ശാലിനി പിവി, രമ്യ, സൽമാൻ, അഞ്ജന ശ്വേത എന്നിവർ സംസാരിച്ചു

## Article Content

**മോറാഴ : **മോറാഴ കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിമുക്തി ലഹരി മുക്തി ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീം ന്റെയും ആഭിമുഖ്യത്തിൽ ലഹരി വിമുക്തി മാഗസിൻ പുറത്തിറക്കി. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ Dr. ജയകുമാർ മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മികച്ച എൻ എസ് എസ് അവാർഡ് നേടിയ രോഹിത് രത്‌നകാരനെ അനുമോദിച്ചു. ഡൽഹിയിൽ വെച്ച് നടന്ന വന്ദേഭാരതം നൃത്ത ഉത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിമുക്തി ക്ലബ്‌ കോ-കോർഡിനേറ്റർ കെ ഷിനോദ്, ശാലിനി പിവി, രമ്യ, സൽമാൻ, അഞ്ജന ശ്വേത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77024/magazine)