മങ്കര പാലം പ്രവൃത്തി ഉദ്ഘാടനം നവംബർ 9ന്; സംഘാടക സമിതി രൂപീകരിച്ചു

മങ്കര പാലം പ്രവൃത്തി ഉദ്ഘാടനം നവംബർ 9ന്; സംഘാടക സമിതി രൂപീകരിച്ചു
Oct 27, 2022 07:04 PM | By Thaliparambu Editor

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ ബദരിയ നഗർ- മങ്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മങ്കര പാലം പ്രവൃത്തി ഉദ്ഘാടനം നവംബർ ഒൻപതിന് രാവിലെ 11 മണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിക്കും 25.05 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളും 24.32 മീറ്റർ നീളത്തിലുള്ള 2 സ്പാനുകളും കൂടി ആകെ 7 സ്പാനുകളിലായി 174 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക.11 മീറ്റർ വീതിയാണ് ആകെ പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയിൽ പാലത്തിന്റെ കാര്യേജ് വേയും 1.5 മീറ്റർ വീതിയിൽ പാലത്തിന്റെ ഇരു ഭാഗത്തുമായി നടപ്പാതയും ഉണ്ടാകും. ബദരിയ നഗർ ഭാഗത്ത്‌ 65 മീറ്റർ നീളത്തിലും മങ്കര ഭാഗത്ത്‌ 80 മീറ്റർ നീളത്തിലും ഉള്ള അപ്രോച്ച് റോഡും പാലത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി എം കൃഷ്ണൻ അധ്യക്ഷത വഹിക്കും. പാലം പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മങ്കരയിൽ നടന്നു. യോഗത്തിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുനിജ ബാലകൃഷ്ണൻ, പാലം നിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ ടി പ്രഭാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പമാരായ ശ്രീ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത് തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ ആയി ശ്രീമതി സുനിജ ബാലകൃഷ്ണനെയും, കൺവീനർ ആയി ടി പ്രഭാകരൻ തെരെഞ്ഞടുത്തു.

mangara bridge

Next TV

Related Stories
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 02:25 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:21 PM

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട്...

Read More >>
വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം

Apr 26, 2024 02:18 PM

വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം

വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം...

Read More >>
മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Apr 26, 2024 11:24 AM

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

Apr 26, 2024 11:10 AM

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി...

Read More >>
Top Stories