---
title: "ചെറുകുന്ന് കൊവ്വപുറത്ത് കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം"
english_title: "cherukunnu accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76989/cherukunnu-accident"
published_at: "2022-10-27T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a67afaf3c5_vac.jpg"
keywords: []
---

# ചെറുകുന്ന് കൊവ്വപുറത്ത് കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

> **Lead Summary:** **കണ്ണപുരം: **ചെറുകുന്ന് കൊവ്വ പുറത്ത് കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയ നാലു പേരെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കമല , വിമല സുമ , പ്രിൻസ് ,ഹംസ എന്നിവർക്കാണ് പരിക്കേറ്റത്. സുമയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേേറ്റവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇരു കാറുകളുടെയും മുൻഭാഗം തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി

## Article Content

**കണ്ണപുരം: **ചെറുകുന്ന് കൊവ്വ പുറത്ത് കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയ നാലു പേരെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കമല , വിമല സുമ , പ്രിൻസ് ,ഹംസ എന്നിവർക്കാണ് പരിക്കേറ്റത്. സുമയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേേറ്റവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇരു കാറുകളുടെയും മുൻഭാഗം തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76989/cherukunnu-accident)