---
title: "സതീശൻ പാച്ചേനിയുടെ ഭൗതികശരീരം ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പിൽ പൊതുദർശനത്തിന് വെയ്ക്കും"
english_title: "satheeshan pacheni passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76919/satheeshan-pacheni-passedaway"
published_at: "2022-10-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a32bc185be_vac.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ ഭൗതികശരീരം ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പിൽ പൊതുദർശനത്തിന് വെയ്ക്കും

> **Lead Summary:** അന്തരിച്ച കോൺഗ്രസ്സ് നേതാവ് ശ്രി സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.

## Article Content

അന്തരിച്ച കോൺഗ്രസ്സ് നേതാവ് ശ്രി സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.

 ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും. തുടർന്ന് വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷ് ന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് വെക്കുന്നതാണ്. അവിടെനിന്ന് നാളെ(വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതാണെന്ന് അഡ്വ. മാർട്ടിൻ ജോർജ് (പ്രസിഡൻറ് DCC കണ്ണൂർ) അറിയിച്ചു.

ദിവസങ്ങളായി അസുഖ ബാധിതനായി കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76919/satheeshan-pacheni-passedaway)