---
title: "ഇന്ന് തുലാപ്പത്ത്: എട്ടുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്തര മലബാറിലെ തെയ്യാട്ടക്കാലത്തിന്  തുടക്കമായി"
english_title: "theyyam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76865/theyyam"
published_at: "2022-10-27T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a015aed067_vac.jpg"
keywords: []
---

# ഇന്ന് തുലാപ്പത്ത്: എട്ടുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്തര മലബാറിലെ തെയ്യാട്ടക്കാലത്തിന്  തുടക്കമായി

> **Lead Summary:** എട്ടുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്തര മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കമായി. തെയ്യക്കാലത്തിൻ്റെ വരവറിയിച്ചുകൊണ്ട് തൃക്കരിപ്പൂർ ഇളമ്പച്ചി മനിയേരി താനിച്ചേരി ക്ഷേത്രത്തിൽ ഉർപ്പഴശ്ശി ദൈവം പുത്തരി വെള്ളാട്ടം കെട്ടിയാടി.വൈദ്യനാഥനായ ഊർപ്പഴശ്ശി ദൈവത്തിന്റെ മഞ്ഞൾക്കുറി പ്രസാദം മാറാവ്യാധികൾക്കുള്ള ഔഷധമായിട്ടാണ് ഭക്തജനങ്ങൾ കണക്കാക്കി പോരുന്നത്. പ്രശസ്ത തെയ്യം കോലധാരി തെക്കുംകര ബാബു കരണമൂർത്തിയാണ് കോലം ധരിച്ചത്. തെയ്യങ്ങളെ വരവേൽക്കുന്ന തുലാപ്പത്ത് (പത്താമുദയം) ഇന്ന് കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും നടക്കും.തുലാപ്പത്താണ് കളിയാട്ടക്കാലത്തെ ഏറ്റവും വിശേഷ ദിവസം.മണ്ണും മനസ്സുമുണരുന്ന ദിനമെന്ന് പത്താമുദയത്തെ പറയുന്നു.തുലാമാസത്തിലെ പത്താം സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ചും അരിയെറിഞ്ഞും തൊഴുതുനിൽക്കുന്നു. കന്നുകാലിസമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, കളത്ര സൗഭാഗ്യം, സന്താനസൗഖ്യം, ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുർദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങൾ പത്താമുദയ ദർശനത്താൽ സാധ്യമാകുമെന്നാണ് വിശ്വാസം.ആലയും കന്നുകാലികളും വയലും വിതപ്പാട്ടുമായുള്ള നാട്ടുനന്മയെയും പത്താമുദയം ഓർമിപ്പിക്കുന്നു. വിളയിറക്കാനുള്ള ശുഭദിനമായും കാലിച്ചേകവൻ ദൈവത്തെ പ്രത്യേക പൂജകളാൽ പ്രീതിപ്പെടുത്താനുള്ള ദിവസമായും പത്താമുദയത്തെ കാണുന്നു. തറവാട്ടിലെ പൂജാമുറിയിൽനിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയിൽ അടുപ്പുകൂട്ടും. വെള്ളോട്ടുരുളിയിൽ ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചാൻ (കാലിച്ചേകവൻ) ദൈവത്തിന് നിവേദിക്കും.എല്ലാ മാസവും സംക്രമദിവസം കാവുകളിൽ നടക്കുന്ന അനുഷ്ഠാനങ്ങൾ പത്താമുദയദിനത്തിലും നടക്കും. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക്‌ കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലും. തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക്‌ കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല, വിശ്വാസത്തിന്റെയും ആരാധനയുടെയും ആപ്തവാക്യം കൂടിയാണ്. ചെണ്ടയുടെ അസുര വാദ്യഘോഷങ്ങളിലൂടെയും ,ചിലമ്പൊലിയൊച്ചകളിലൂടെയും ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതം നമുക്ക് മുന്നില്‍ പകര്‍ന്നാടുന്നു. ഒരിക്കല്‍ അവഗണിക്കപ്പെട്ടിരുന്നവരുടെ വേദനനിറഞ്ഞ അനുഭവങ്ങളുടെ പുനരാവിഷ്കാരമാണ്‌ തെയ്യം.അടിച്ചമര്‍ത്തപ്പെട്ടു പോയ ഒരു ജനതയുടെയോ സമൂഹത്തിന്റെയോ പ്രതിഷേധമായും തെയ്യക്കോലങ്ങളെ വിലയിരുത്താം. പോരാട്ടങ്ങളില്‍ വീരമൃത്യു വരിച്ച വീരന്മാര്‍ .അപമാനിക്ക പ്പെട്ട സ്ത്രീത്വങ്ങള്‍ എന്നിവരല്ലാം തെയ്യ കോലമായി ഉയർത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു .നിരവധി അമ്മ ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ടു സത്രീത്വത്തെ അത്യുന്നതമായ രീതിയില്‍ ആദരിക്കുന്നു എന്നതാണ് തെയ്യങ്ങളുടെ പ്രത്യേകത.

## Article Content

എട്ടുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്തര മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കമായി. തെയ്യക്കാലത്തിൻ്റെ വരവറിയിച്ചുകൊണ്ട് തൃക്കരിപ്പൂർ ഇളമ്പച്ചി മനിയേരി താനിച്ചേരി ക്ഷേത്രത്തിൽ ഉർപ്പഴശ്ശി ദൈവം പുത്തരി വെള്ളാട്ടം കെട്ടിയാടി.വൈദ്യനാഥനായ ഊർപ്പഴശ്ശി ദൈവത്തിന്റെ മഞ്ഞൾക്കുറി പ്രസാദം മാറാവ്യാധികൾക്കുള്ള ഔഷധമായിട്ടാണ് ഭക്തജനങ്ങൾ കണക്കാക്കി പോരുന്നത്. പ്രശസ്ത തെയ്യം കോലധാരി തെക്കുംകര ബാബു കരണമൂർത്തിയാണ് കോലം ധരിച്ചത്. തെയ്യങ്ങളെ വരവേൽക്കുന്ന തുലാപ്പത്ത് (പത്താമുദയം) ഇന്ന് കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും നടക്കും.തുലാപ്പത്താണ് കളിയാട്ടക്കാലത്തെ ഏറ്റവും വിശേഷ ദിവസം.മണ്ണും മനസ്സുമുണരുന്ന ദിനമെന്ന് പത്താമുദയത്തെ പറയുന്നു.തുലാമാസത്തിലെ പത്താം സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ചും അരിയെറിഞ്ഞും തൊഴുതുനിൽക്കുന്നു. കന്നുകാലിസമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, കളത്ര സൗഭാഗ്യം, സന്താനസൗഖ്യം, ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുർദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങൾ പത്താമുദയ ദർശനത്താൽ സാധ്യമാകുമെന്നാണ് വിശ്വാസം.ആലയും കന്നുകാലികളും വയലും വിതപ്പാട്ടുമായുള്ള നാട്ടുനന്മയെയും പത്താമുദയം ഓർമിപ്പിക്കുന്നു. വിളയിറക്കാനുള്ള ശുഭദിനമായും കാലിച്ചേകവൻ ദൈവത്തെ പ്രത്യേക പൂജകളാൽ പ്രീതിപ്പെടുത്താനുള്ള ദിവസമായും പത്താമുദയത്തെ കാണുന്നു. തറവാട്ടിലെ പൂജാമുറിയിൽനിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയിൽ അടുപ്പുകൂട്ടും. വെള്ളോട്ടുരുളിയിൽ ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചാൻ (കാലിച്ചേകവൻ) ദൈവത്തിന് നിവേദിക്കും.എല്ലാ മാസവും സംക്രമദിവസം കാവുകളിൽ നടക്കുന്ന അനുഷ്ഠാനങ്ങൾ പത്താമുദയദിനത്തിലും നടക്കും. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക്‌ കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലും. തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക്‌ കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്പം മാത്രമല്ല, വിശ്വാസത്തിന്റെയും ആരാധനയുടെയും ആപ്തവാക്യം കൂടിയാണ്. ചെണ്ടയുടെ അസുര വാദ്യഘോഷങ്ങളിലൂടെയും ,ചിലമ്പൊലിയൊച്ചകളിലൂടെയും ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതം നമുക്ക് മുന്നില്‍ പകര്‍ന്നാടുന്നു. ഒരിക്കല്‍ അവഗണിക്കപ്പെട്ടിരുന്നവരുടെ വേദനനിറഞ്ഞ അനുഭവങ്ങളുടെ പുനരാവിഷ്കാരമാണ്‌ തെയ്യം.അടിച്ചമര്‍ത്തപ്പെട്ടു പോയ ഒരു ജനതയുടെയോ സമൂഹത്തിന്റെയോ പ്രതിഷേധമായും തെയ്യക്കോലങ്ങളെ വിലയിരുത്താം. പോരാട്ടങ്ങളില്‍ വീരമൃത്യു വരിച്ച വീരന്മാര്‍ .അപമാനിക്ക പ്പെട്ട സ്ത്രീത്വങ്ങള്‍ എന്നിവരല്ലാം തെയ്യ കോലമായി ഉയർത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു .നിരവധി അമ്മ ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ടു സത്രീത്വത്തെ അത്യുന്നതമായ രീതിയില്‍ ആദരിക്കുന്നു എന്നതാണ് തെയ്യങ്ങളുടെ പ്രത്യേകത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76865/theyyam)