---
title: "ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്നു; പ്രൊഫ.മനീഷ് കുമാർ"
english_title: "prof. maneesh kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76864/prof-maneesh-kumar"
published_at: "2022-10-27T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a001d942b0_vac.jpg"
keywords: []
---

# ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്നു; പ്രൊഫ.മനീഷ് കുമാർ

> **Lead Summary:** ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്ര പ്രസിദ്ധീകരങ്ങളും സമ്മേളനങ്ങളും വർധിച്ചു വരുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നതെന്ന് 'കാലിക്കറ്റ് സർവ്വകലാശാല ബയോടെക്നോളജി വിഭാഗം മുൻ മേധാവി ഡോ.മനീഷ് കുമാർ പ്രസ്താവിച്ചു.കണ്ണൂർ യൂണിവേഴ്‌സിറ്റി യിൽ രണ്ടു ദിവസമായി നടന്നു വരുന്നു അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഫറൻസിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 25,26 തീയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന അന്താരാഷ്ട്ര സസ്യ ശാസ്ത്ര കോൺഫറൻസ് ബുധനാഴ്ച സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.കെ.ടി. ചന്ദ്രമോഹൻ ഉദ്‌ഘാടനം ചെയ്തു. സർ സയ്ദ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ടാജോ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ. ശ്രീജ. പി സ്വാഗതവും ഡോ.ഗായത്രി .ആർ നമ്പ്യാർ നന്ദിയും പറഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാംപസ് സസ്യ ശാസ്ത്ര വിഭാഗം കോർഡിനേറ്റർ ഡോ.കെ.എൻ.അജോയ് കുമാർ സെമിനാറിന്റെ അവലോകനം നടത്തി. സെമിനാറിന്റെ ഭാഗമായി ഇരുപത്തഞ്ച് പ്രബന്ധങ്ങളുടെ അവതരണം നടന്നു. മികച്ച ഗവേഷക പ്രബന്ധത്തിനുള്ള അവാർഡ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഗവേഷക ശ്രീമതി ശ്വേത മാധവന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും മികച്ച ബയോടെക്നോളജി ശാസ്ത്രജ്ഞനുമായാ ഡോ.മനീഷ് കുമാർ സമ്മാനിച്ചു. ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ 150 ഓളം ഗവേഷകർ പങ്കെടുത്തു.

## Article Content

ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്ര പ്രസിദ്ധീകരങ്ങളും സമ്മേളനങ്ങളും വർധിച്ചു വരുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നതെന്ന് 'കാലിക്കറ്റ് സർവ്വകലാശാല ബയോടെക്നോളജി വിഭാഗം മുൻ മേധാവി ഡോ.മനീഷ് കുമാർ പ്രസ്താവിച്ചു.കണ്ണൂർ യൂണിവേഴ്‌സിറ്റി യിൽ രണ്ടു ദിവസമായി നടന്നു വരുന്നു അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഫറൻസിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 25,26 തീയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന അന്താരാഷ്ട്ര സസ്യ ശാസ്ത്ര കോൺഫറൻസ് ബുധനാഴ്ച സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.കെ.ടി. ചന്ദ്രമോഹൻ ഉദ്‌ഘാടനം ചെയ്തു. സർ സയ്ദ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ടാജോ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ. ശ്രീജ. പി സ്വാഗതവും ഡോ.ഗായത്രി .ആർ നമ്പ്യാർ നന്ദിയും പറഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാംപസ് സസ്യ ശാസ്ത്ര വിഭാഗം കോർഡിനേറ്റർ ഡോ.കെ.എൻ.അജോയ് കുമാർ സെമിനാറിന്റെ അവലോകനം നടത്തി. സെമിനാറിന്റെ ഭാഗമായി ഇരുപത്തഞ്ച് പ്രബന്ധങ്ങളുടെ അവതരണം നടന്നു. മികച്ച ഗവേഷക പ്രബന്ധത്തിനുള്ള അവാർഡ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഗവേഷക ശ്രീമതി ശ്വേത മാധവന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും മികച്ച ബയോടെക്നോളജി ശാസ്ത്രജ്ഞനുമായാ ഡോ.മനീഷ് കുമാർ സമ്മാനിച്ചു. ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ 150 ഓളം ഗവേഷകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76864/prof-maneesh-kumar)