---
title: "തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന യുവാവ് 11 കിലോ കഞ്ചാവുമായി അറസ്റ്റിൽ"
english_title: "sarath kumar arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76861/sarath-kumar-arrested"
published_at: "2022-10-27T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359fff17f3d8_vac.jpg"
keywords: []
---

# തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന യുവാവ് 11 കിലോ കഞ്ചാവുമായി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ വൈശാഖ് എൻ പാർട്ടിയും വീട്ടിൽ സൂക്ഷിച്ച11കിലോ കഞ്ചാവുമായി കുറുമാത്തൂർ കണിച്ചാമൽ താമസിക്കുന്ന ശരത് കുമാർ പി എന്നയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ശരത്കുമാറിന്റ കണിച്ചാമൽ എന്ന സ്ഥലത്തെ വീട്ടിൽ വച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപാടവ്, ധർമശാല, പരിയാരം ഭഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നത് ഇയാളാണ്. മൊത്തമായും ചില്ലറയായും ആവിശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. മാസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മത്സ്യ വില്പനയുടെ മറവിൽ ആവിശ്യക്കാരെ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി. എക്സ്സൈസ് പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ എ. അസിസ്‌, കമലാക്ഷൻ ടി. വി സിഇഒ മാരായ ഉല്ലാസ് ജോസ്, ഫെമിൻ, ആരതി ഡ്രൈവർ അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ഇന്ന്‌ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

## Article Content

തളിപ്പറമ്പ് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ വൈശാഖ് എൻ പാർട്ടിയും വീട്ടിൽ സൂക്ഷിച്ച11കിലോ കഞ്ചാവുമായി കുറുമാത്തൂർ കണിച്ചാമൽ താമസിക്കുന്ന ശരത് കുമാർ പി എന്നയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ശരത്കുമാറിന്റ കണിച്ചാമൽ എന്ന സ്ഥലത്തെ വീട്ടിൽ വച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപാടവ്, ധർമശാല, പരിയാരം ഭഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നത് ഇയാളാണ്. മൊത്തമായും ചില്ലറയായും ആവിശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. മാസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മത്സ്യ വില്പനയുടെ മറവിൽ ആവിശ്യക്കാരെ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി. എക്സ്സൈസ് പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ എ. അസിസ്‌, കമലാക്ഷൻ ടി. വി സിഇഒ മാരായ ഉല്ലാസ് ജോസ്, ഫെമിൻ, ആരതി ഡ്രൈവർ അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ഇന്ന്‌ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76861/sarath-kumar-arrested)