---
title: "പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം: ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കീഴടങ്ങി"
english_title: "popular front harthal case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76760/popular-front-harthal-case"
published_at: "2022-10-26T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635919d81c5ed_download.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം: ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കീഴടങ്ങി

> **Lead Summary:** **കണ്ണപുരം:** പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തനംരാജ്യത്ത് നിരോധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പാപ്പിനിശേരി മാങ്കടവ് ചാൽ സ്വദേശി പി.പി.ഷെഫീഖ് , അരോളി പാറക്കൽ സ്വദേശി പി.കെ.ഫിറോസ് , അരോളിയിലെ പി.അബ്ദുൾ റസാഖ് , അരോളി ഈന്തോട് സ്വദേശി പി. പി .ഷിഹാസ് എന്നിവരാണ് കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) യിൽ ഇന്നലെ കീഴടങ്ങിയത്.പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.പി.എഫ്.ഐ.ആഹ്വാനം ചെയ്തഹർത്താൽ ദിനത്തിൽ മാങ്ങാട് വെച്ച് വാഹനങ്ങൾ അക്രമിച്ച സംഭവത്തിൽ കണ്ണപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. നിരന്തരം ഇവരുടെ വീടുകളിൽ പോലീസ് റെയ്ഡ് തുടങ്ങിയതോടെയാണ് കോടതിയിൽ കീഴടങ്ങിയത്.

## Article Content

**കണ്ണപുരം:** പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തനംരാജ്യത്ത് നിരോധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പാപ്പിനിശേരി മാങ്കടവ് ചാൽ സ്വദേശി പി.പി.ഷെഫീഖ് , അരോളി പാറക്കൽ സ്വദേശി പി.കെ.ഫിറോസ് , അരോളിയിലെ പി.അബ്ദുൾ റസാഖ് , അരോളി ഈന്തോട് സ്വദേശി പി. പി .ഷിഹാസ് എന്നിവരാണ് കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) യിൽ ഇന്നലെ കീഴടങ്ങിയത്.പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.പി.എഫ്.ഐ.ആഹ്വാനം ചെയ്തഹർത്താൽ ദിനത്തിൽ മാങ്ങാട് വെച്ച് വാഹനങ്ങൾ അക്രമിച്ച സംഭവത്തിൽ കണ്ണപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. നിരന്തരം ഇവരുടെ വീടുകളിൽ പോലീസ് റെയ്ഡ് തുടങ്ങിയതോടെയാണ് കോടതിയിൽ കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76760/popular-front-harthal-case)