---
title: "സംസ്ഥാനത്ത് പാലിന്റെ വില അഞ്ചുരൂപ വർധിപ്പിക്കും "
english_title: "milma rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76745/milma-rate"
published_at: "2022-10-26T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635910bd903c6_vac.jpg"
keywords: []
---

# സംസ്ഥാനത്ത് പാലിന്റെ വില അഞ്ചുരൂപ വർധിപ്പിക്കും 

> **Lead Summary:** > സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു രൂപയായിരിക്കും വർധിപ്പിക്കുക.” മന്ത്രി പറഞ്ഞു. ജനുവരി മുതൽ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വെറ്ററിനറി സർവകലാശാല, സർക്കാർ, മിൽമ എന്നിവയുടെ പ്രതിനിധികൾ സമിതിയുടെ ഭാഗമാണ്.

## Article Content

> സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു രൂപയായിരിക്കും വർധിപ്പിക്കുക.” മന്ത്രി പറഞ്ഞു. ജനുവരി മുതൽ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വെറ്ററിനറി സർവകലാശാല, സർക്കാർ, മിൽമ എന്നിവയുടെ പ്രതിനിധികൾ സമിതിയുടെ ഭാഗമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76745/milma-rate)