---
title: "മുള്ളൻപന്നിയുടെ ഇറച്ചിയുമായി മൂന്നുപേർ തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ"
english_title: "arrest with meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76706/arrest-with-meet"
published_at: "2022-10-26T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358edc370c44_news-card.jpg"
keywords: []
---

# മുള്ളൻപന്നിയുടെ ഇറച്ചിയുമായി മൂന്നുപേർ തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ:** 650 ഗ്രാം മുള്ളൻപന്നിയുടെ ഇറച്ചിയുമായി മൂന്ന് പേരെ വനം വകുപ്പ് പിടികൂടി. പാപ്പിനിശ്ശേരി തുരുത്തിയിലെ കല്ലക്കുടിയൻ സുജിത്ത് കുമാർ ചാത്തൻപള്ളി ഹൗസിൽ ഐവാൻ കൃസ്റ്റ്യൻ ഹൗസിൽ ജോഷിന്ദ് ജോർജ്ജ് എന്നിവരെയാണ് തളിപ്പറമ്പ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ഫാത്തിമ എന്നിവർ ചേർന്ന് പിടികൂടിയത്. ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടയിൽ പാപ്പിനിശ്ശേരി കോട്ടൺസിൻ്റെ സമീപത്തെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ട മുള്ളൻപന്നിയെ സുജിത്ത്കുമാർ പാപ്പിനിശ്ശേരി തുരുത്തി പുഴയോരത്ത് എത്തിച്ച് കൂട്ടുപ്രതികളുമായി ചേർന്ന് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി മൂന്ന് പാക്കറ്റിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് സംഘം അവിടെ എത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇവർ ഇറച്ചി പുഴയിലെക്ക് എറിഞ്ഞു. തുടർന്ന് കൈവശമുണ്ടായിരുന്ന ഇറച്ചി സഹിതം മൂവരെയും പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

## Article Content

**തളിപ്പറമ്പ:** 650 ഗ്രാം മുള്ളൻപന്നിയുടെ ഇറച്ചിയുമായി മൂന്ന് പേരെ വനം വകുപ്പ് പിടികൂടി. പാപ്പിനിശ്ശേരി തുരുത്തിയിലെ കല്ലക്കുടിയൻ സുജിത്ത് കുമാർ ചാത്തൻപള്ളി ഹൗസിൽ ഐവാൻ കൃസ്റ്റ്യൻ ഹൗസിൽ ജോഷിന്ദ് ജോർജ്ജ് എന്നിവരെയാണ് തളിപ്പറമ്പ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ഫാത്തിമ എന്നിവർ ചേർന്ന് പിടികൂടിയത്. ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടയിൽ പാപ്പിനിശ്ശേരി കോട്ടൺസിൻ്റെ സമീപത്തെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ട മുള്ളൻപന്നിയെ സുജിത്ത്കുമാർ പാപ്പിനിശ്ശേരി തുരുത്തി പുഴയോരത്ത് എത്തിച്ച് കൂട്ടുപ്രതികളുമായി ചേർന്ന് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി മൂന്ന് പാക്കറ്റിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് സംഘം അവിടെ എത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇവർ ഇറച്ചി പുഴയിലെക്ക് എറിഞ്ഞു. തുടർന്ന് കൈവശമുണ്ടായിരുന്ന ഇറച്ചി സഹിതം മൂവരെയും പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76706/arrest-with-meet)