---
title: "കണ്ണൂരിൽ വിനോദയാത്രക്ക് എത്തി കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ  മുങ്ങിമരിച്ചു"
english_title: "two youth drawned in darmadam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76635/two-youth-drawned-in-darmadam"
published_at: "2022-10-26T10:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358b924308d3_vac.jpg"
keywords: []
---

# കണ്ണൂരിൽ വിനോദയാത്രക്ക് എത്തി കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ  മുങ്ങിമരിച്ചു

> **Lead Summary:** **കണ്ണൂർ: **ബീച്ചിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ് എഫ് നഗർ സ്വദേശികളായ അഖിൽ , സുനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലാണ് അപകടമുണ്ടായത്. ദീപാവലി ആഘോഷിക്കാനാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് സം​ഘം ധർമടത്തെത്തിയത്. കൂട്ടുകാർ കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനിടയ്ക്കാണ് അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങിയത്. കൂട്ടുകാർ തിരിച്ചെത്തിയിട്ടും ഇരുവരെയും കണ്ടില്ല. ഇവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. മത്സ്യത്തൊഴിലാളികൾ ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കിട്ടിയത്. സുനീഷിന്റെ മൃതദേഹം രാത്രി ഒൻപത് മണിയോടെയാണ് കിട്ടിയത്.

## Article Content

**കണ്ണൂർ: **ബീച്ചിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ് എഫ് നഗർ സ്വദേശികളായ അഖിൽ , സുനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലാണ് അപകടമുണ്ടായത്. ദീപാവലി ആഘോഷിക്കാനാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് സം​ഘം ധർമടത്തെത്തിയത്. കൂട്ടുകാർ കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനിടയ്ക്കാണ് അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങിയത്. കൂട്ടുകാർ തിരിച്ചെത്തിയിട്ടും ഇരുവരെയും കണ്ടില്ല. ഇവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. മത്സ്യത്തൊഴിലാളികൾ ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കിട്ടിയത്. സുനീഷിന്റെ മൃതദേഹം രാത്രി ഒൻപത് മണിയോടെയാണ് കിട്ടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76635/two-youth-drawned-in-darmadam)