---
title: "മാന്തംകുണ്ടിൽ വീട്ടിലേക്കുള്ള വഴി തടഞ്ഞ സംഭവം: കല്ലിങ്കീൽ പത്മനാഭൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു"
english_title: "kallingeel pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76631/kallingeel-pathmanabhan"
published_at: "2022-10-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358b720d8c87_news-card.jpg"
keywords: []
---

# മാന്തംകുണ്ടിൽ വീട്ടിലേക്കുള്ള വഴി തടഞ്ഞ സംഭവം: കല്ലിങ്കീൽ പത്മനാഭൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മാന്തംകുണ്ടിൽ സിപിഐ പ്രവർത്തകന്റെ വീട്ടിലേക്കുള്ള വഴി തടഞ്ഞ സംഭവത്തിൽ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സിപിഐ പ്രവർത്തകൻ 73 വയസ്സുള്ള കരിയിൽ നാരായണന്റെയും 65 വയസ്സുള്ള നാരായണിയുടെയും വീട്ടിലേക്കുള്ള വഴിയിൽ മതിൽകെട്ടി തടഞ്ഞതാണ് പരാതി. വൃദ്ധദമ്പതികൾക്ക് പുറത്തേക്ക് പോകാനാകാതെ വന്നതോടെയാണ് സംഭവം വിവാദമായത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, എസ്.ഐ ദിനേശന്‍ കൊതേരി, കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ ഇരുവിഭാഗത്തേയും വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയില്‍ കല്ലിങ്കീല്‍ മുന്നോട്ടുവെച്ച പരിഹാര നിര്‍ദ്ദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു. വീടിന് സമീപത്തെ തോട് നഗരസഭ മുന്‍കൈയടുത്ത് വഴിയാക്കി മാറ്റാമെന്നും അതുവരെ കെട്ടിയ മതിലിന്റെ വശങ്ങളില്‍ കല്ലുകളിട്ട് നാരായണന്റെ വീട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്നുമായിരുന്നു നിര്‍ദ്ദേശം. അതിന് വേണ്ടി കാട് വെട്ടിത്തെളിച്ച് വഴി വൃത്തിയാക്കാനുള്ള പണികൾ ഇന്ന് തന്നെ നരായണന് തുടങ്ങാം. ഇതോടെ ഒന്നരവര്‍ഷത്തോളമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്.****

## Article Content

**തളിപ്പറമ്പ്: **മാന്തംകുണ്ടിൽ സിപിഐ പ്രവർത്തകന്റെ വീട്ടിലേക്കുള്ള വഴി തടഞ്ഞ സംഭവത്തിൽ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സിപിഐ പ്രവർത്തകൻ 73 വയസ്സുള്ള കരിയിൽ നാരായണന്റെയും 65 വയസ്സുള്ള നാരായണിയുടെയും വീട്ടിലേക്കുള്ള വഴിയിൽ മതിൽകെട്ടി തടഞ്ഞതാണ് പരാതി. വൃദ്ധദമ്പതികൾക്ക് പുറത്തേക്ക് പോകാനാകാതെ വന്നതോടെയാണ് സംഭവം വിവാദമായത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, എസ്.ഐ ദിനേശന്‍ കൊതേരി, കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ ഇരുവിഭാഗത്തേയും വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയില്‍ കല്ലിങ്കീല്‍ മുന്നോട്ടുവെച്ച പരിഹാര നിര്‍ദ്ദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു. വീടിന് സമീപത്തെ തോട് നഗരസഭ മുന്‍കൈയടുത്ത് വഴിയാക്കി മാറ്റാമെന്നും അതുവരെ കെട്ടിയ മതിലിന്റെ വശങ്ങളില്‍ കല്ലുകളിട്ട് നാരായണന്റെ വീട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്നുമായിരുന്നു നിര്‍ദ്ദേശം. അതിന് വേണ്ടി കാട് വെട്ടിത്തെളിച്ച് വഴി വൃത്തിയാക്കാനുള്ള പണികൾ ഇന്ന് തന്നെ നരായണന് തുടങ്ങാം. ഇതോടെ ഒന്നരവര്‍ഷത്തോളമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76631/kallingeel-pathmanabhan)