---
title: "എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍"
english_title: "Rape case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76579/rape-case"
published_at: "2022-10-25T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63580a229b801_nilambur-1.jpg"
keywords: []
---

# എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** **മലപ്പുറം: **നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. എട്ടാംക്ലാസില്‍ പഠിക്കുന്ന 12 വയസ്സുകാരനെ അസൈനാര്‍ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. അടുത്തിടെ കുട്ടി പഠനത്തില്‍ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

## Article Content

**മലപ്പുറം: **നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. എട്ടാംക്ലാസില്‍ പഠിക്കുന്ന 12 വയസ്സുകാരനെ അസൈനാര്‍ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. അടുത്തിടെ കുട്ടി പഠനത്തില്‍ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76579/rape-case)