---
title: "ടി20 ലോകകപ്പ്; പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ"
english_title: "T20 World Cup; Three students arrested for celebrating Pakistan's victory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7654/t20-world-cup-three-students-arrested-for-celebrating-pakistans-victory"
published_at: "2021-10-28T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a604c9de8c_NEW-OPENNEWSX24-LOGO.jpg"
keywords: []
---

# ടി20 ലോകകപ്പ്; പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

> **Lead Summary:** ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം ആഘോഷിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മൂന്ന് കശ്മീരി വിദ്യാർത്ഥികളായ അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം ആഘോഷിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മൂന്ന് കശ്മീരി വിദ്യാർത്ഥികളായ അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. മൂവരും ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.

ഇന്ത്യ-പാക് മത്സര ശേഷം പാകിസ്താന് അനുകൂലമായി ഇവർ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7654/t20-world-cup-three-students-arrested-for-celebrating-pakistans-victory)