---
title: "വിദ്യാർത്ഥിനിയെ ജീപ്പിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: യുവാവിന് 5 വർഷം തടവും 20,000 രൂപ പിഴയും"
english_title: "pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76501/pocso-case"
published_at: "2022-10-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357af7bbd90b_news-card.jpg"
keywords: []
---

# വിദ്യാർത്ഥിനിയെ ജീപ്പിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: യുവാവിന് 5 വർഷം തടവും 20,000 രൂപ പിഴയും

> **Lead Summary:** സ്കൂൾ വിട്ട് വരും വഴി പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. വയക്കര പൊന്നുംവയലിലെ ഇലവുങ്കല്‍ വീട്ടില്‍ ഇ.ആര്‍.സന്തീപ് നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2014 ജൂണ്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയെ പ്രതി ഓടിച്ച ജീപ്പില്‍ കയറ്റുകയും ജീപ്പിനകത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനം നിര്‍ത്താന്‍ വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനാൽ പുറത്തേക്ക് ചാടിയ വിദ്യാർത്ഥിക്ക് പരിക്കേറ്റുവെന്നാണ് കേസ്. അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

## Article Content

സ്കൂൾ വിട്ട് വരും വഴി പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. വയക്കര പൊന്നുംവയലിലെ ഇലവുങ്കല്‍ വീട്ടില്‍ ഇ.ആര്‍.സന്തീപ് നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2014 ജൂണ്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയെ പ്രതി ഓടിച്ച ജീപ്പില്‍ കയറ്റുകയും ജീപ്പിനകത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനം നിര്‍ത്താന്‍ വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനാൽ പുറത്തേക്ക് ചാടിയ വിദ്യാർത്ഥിക്ക് പരിക്കേറ്റുവെന്നാണ് കേസ്. അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76501/pocso-case)