---
title: "തളിപ്പറമ്പ് മാന്തംകുണ്ടിൽ സി.പി.ഐ കുടുംബത്തിന്റെ റോഡും വഴിയും തടഞ്ഞതായി പരാതി "
english_title: "manthamkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76425/manthamkund"
published_at: "2022-10-25T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63576d1f03ae6_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മാന്തംകുണ്ടിൽ സി.പി.ഐ കുടുംബത്തിന്റെ റോഡും വഴിയും തടഞ്ഞതായി പരാതി 

> **Lead Summary:** തളിപറമ്പ് മാന്തംകുണ്ടിൽ സി.പി.ഐ കുടുംബത്തിന്റെ റോഡും വഴിയും തടഞ്ഞതായി പരാതി 73 വയസ്സുള്ള കരിയിൽ നാരായണൻ 65 വയസ്സുള്ള കരിയിൽ നാരായണി ദമ്പതികൾക്കാണ് ഈ ദുരവസ്ഥ. 32 വർഷമായി സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണ് രണ്ടു ഭാഗത്തും ഒരാൾ പൊക്കത്തിൽ കല്ല് കെട്ടി മുട്ടിച്ചിരിക്കുന്നത്. മാത്രമല്ല നടന്നു പോകുന്ന വഴിയിൽ ഒന്നര മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും വലിയ കുഴിയും കുഴിച്ചു വച്ചിട്ടുണ്ട്. നാരായണനും കുടുംബത്തിനും ഒരു വഴിക്കും പുറത്തിറങ്ങാൻ സാധിക്കാത്ത നിലയിലാണുള്ളത്. സംഭവത്തിൽ ഈ കുടുംബത്തിന് നീതി കിട്ടുന്നതിനു വേണ്ടി നിയമപാലകരുടേയും എല്ലാ രാഷ്ട്രീയപാർട്ടികളുടേയും നവോത്ഥാന സാംസ്കാരിക സംഘടനകളുടേയും പത്ര ദൃശ്യ മാധ്യമങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരൻ അഭ്യർത്ഥിച്ചു.

## Article Content

തളിപറമ്പ് മാന്തംകുണ്ടിൽ സി.പി.ഐ കുടുംബത്തിന്റെ റോഡും വഴിയും തടഞ്ഞതായി പരാതി 73 വയസ്സുള്ള കരിയിൽ നാരായണൻ 65 വയസ്സുള്ള കരിയിൽ നാരായണി ദമ്പതികൾക്കാണ് ഈ ദുരവസ്ഥ. 32 വർഷമായി സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണ് രണ്ടു ഭാഗത്തും ഒരാൾ പൊക്കത്തിൽ കല്ല് കെട്ടി മുട്ടിച്ചിരിക്കുന്നത്. മാത്രമല്ല നടന്നു പോകുന്ന വഴിയിൽ ഒന്നര മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും വലിയ കുഴിയും കുഴിച്ചു വച്ചിട്ടുണ്ട്. നാരായണനും കുടുംബത്തിനും ഒരു വഴിക്കും പുറത്തിറങ്ങാൻ സാധിക്കാത്ത നിലയിലാണുള്ളത്. സംഭവത്തിൽ ഈ കുടുംബത്തിന് നീതി കിട്ടുന്നതിനു വേണ്ടി നിയമപാലകരുടേയും എല്ലാ രാഷ്ട്രീയപാർട്ടികളുടേയും നവോത്ഥാന സാംസ്കാരിക സംഘടനകളുടേയും പത്ര ദൃശ്യ മാധ്യമങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരൻ അഭ്യർത്ഥിച്ചു.

സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്മിക്കുകയാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമായ പ്രശ്‌നങ്ങളില്ലെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76425/manthamkund)