---
title: "ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന് ഔദ്യോഗിക ബഹുമതികളോടെ നാടിൻ്റെ അന്ത്യാഞ്ജലി "
english_title: "aswin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76295/aswin"
published_at: "2022-10-24T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63565d90590d0_vac.jpg"
keywords: []
---

# ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന് ഔദ്യോഗിക ബഹുമതികളോടെ നാടിൻ്റെ അന്ത്യാഞ്ജലി 

> **Lead Summary:** ചെറുവത്തൂർ .ഡ്യൂട്ടിക്കിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ ചെറുവത്തൂർ കിഴക്കേമുറി സ്വദേശി അശ്വിന് സൈനീക ബഹുമതികളോടെ നാടിൻ്റെ അന്ത്യാഞ്ജലി.ഇന്ന് രാവിലെ ചെറുവത്തൂർ കിഴക്കേമുറിയിലെ വായനശാലയിൽ പൊതുദർശനത്തിനായി എത്തിച്ച മൃതദേഹം കാണാൻ നാടിൻ്റെ നാനാതുറകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിചേർന്നത്. കാസറഗോഡ്ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സേനയും ജനപ്രതിനിധികളും എം.രാജഗോപാൽ ഉൾപ്പെടെയുള്ള എം.എൽ.എമാരും വിവിധ രാഷട്രീയ സാമൂഹ്യ രംഗത്തുള്ളവരും സ്ഥലത്ത് എത്തിചേർന്നിരുന്നു. ഇന്നലെ രാത്രി കേന്ദ്ര മന്ത്രി ശ്രീപദ് നായിക് , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും എത്തിച്ചേർന്നിരുന്നു. തുടർന്ന് മൃതദേഹംവീട്ടിലെത്തിച്ച് അന്ത്യോപചാരമർപ്പിച്ച ശേഷം സൈനിക ബഹുമതികളോടെ സംസ്കരിച്ചു.

## Article Content

ചെറുവത്തൂർ .ഡ്യൂട്ടിക്കിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ ചെറുവത്തൂർ കിഴക്കേമുറി സ്വദേശി അശ്വിന് സൈനീക ബഹുമതികളോടെ നാടിൻ്റെ അന്ത്യാഞ്ജലി.ഇന്ന് രാവിലെ ചെറുവത്തൂർ കിഴക്കേമുറിയിലെ വായനശാലയിൽ പൊതുദർശനത്തിനായി എത്തിച്ച മൃതദേഹം കാണാൻ നാടിൻ്റെ നാനാതുറകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിചേർന്നത്. കാസറഗോഡ്ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സേനയും ജനപ്രതിനിധികളും എം.രാജഗോപാൽ ഉൾപ്പെടെയുള്ള എം.എൽ.എമാരും വിവിധ രാഷട്രീയ സാമൂഹ്യ രംഗത്തുള്ളവരും സ്ഥലത്ത് എത്തിചേർന്നിരുന്നു. ഇന്നലെ രാത്രി കേന്ദ്ര മന്ത്രി ശ്രീപദ് നായിക് , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും എത്തിച്ചേർന്നിരുന്നു. തുടർന്ന് മൃതദേഹംവീട്ടിലെത്തിച്ച് അന്ത്യോപചാരമർപ്പിച്ച ശേഷം സൈനിക ബഹുമതികളോടെ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76295/aswin)