---
title: "വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾക്കെതിരെ കേസ്"
english_title: "visa fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76290/visa-fraud"
published_at: "2022-10-24T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63565c0971527_download.jpg"
keywords: []
---

# വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **വിദേശത്ത് ജോലിക്കുള്ളവിസ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിiൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുളപ്പുറം സ്വദേശി എം.സുകേഷിൻ്റെ പരാതിയിലാണ് മാടായി എരിപുരത്തെ എം.വി. സജിത്ത് കുമാറിൻ്റെ പേരിൽ പരിയാരം പോലീസ് കേസെടുത്തത്. 2020 മുതൽ സ്‌പെയിനിലേക്ക് സെക്യുരിറ്റി ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി ബാങ്ക് അക്കൗണ്ട് വഴി 4,50,000 രൂപ വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.പിന്നീട് കൊടുത്ത പണമോവിസയോ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. .സമാനമായ രീതിയിൽ തളിപ്പറമ്പിൽ മൊറാഴ സ്വദേശിയായ രൂപേഷിൻ്റെ പരാതിയും, കാനായി മണിയറ സ്വദേശി ശ്രീജിത്തിൻ്റെ പരാതിയിലും സജിത്ത് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.

## Article Content

**പരിയാരം: **വിദേശത്ത് ജോലിക്കുള്ളവിസ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിiൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുളപ്പുറം സ്വദേശി എം.സുകേഷിൻ്റെ പരാതിയിലാണ് മാടായി എരിപുരത്തെ എം.വി. സജിത്ത് കുമാറിൻ്റെ പേരിൽ പരിയാരം പോലീസ് കേസെടുത്തത്. 2020 മുതൽ സ്‌പെയിനിലേക്ക് സെക്യുരിറ്റി ജോലിക്കുള്ള വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി ബാങ്ക് അക്കൗണ്ട് വഴി 4,50,000 രൂപ വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.പിന്നീട് കൊടുത്ത പണമോവിസയോ നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. .സമാനമായ രീതിയിൽ തളിപ്പറമ്പിൽ മൊറാഴ സ്വദേശിയായ രൂപേഷിൻ്റെ പരാതിയും, കാനായി മണിയറ സ്വദേശി ശ്രീജിത്തിൻ്റെ പരാതിയിലും സജിത്ത് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76290/visa-fraud)