---
title: "നഗരത്തിൽ മോഷണം: പൊലീസ് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി"
english_title: "camera miissing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76289/camera-miissing"
published_at: "2022-10-24T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63565b1a87557_,.jpg"
keywords: []
---

# നഗരത്തിൽ മോഷണം: പൊലീസ് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി

> **Lead Summary:** **കണ്ണൂർ: **നഗരത്തിൽ പോലീസ് സ്ഥാപിച്ച സി.സി.ടി.വി.യുടെ അനുബന്ധ ഉപകരണങ്ങൾ മോഷണം പോയി. പഴയ ബസ്സ് സ്റ്റാൻ്റിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യക്യാമറയുടെ എക്സ്റ്റൻഷൻ ബോക്സ് കവർച്ച ചെയ്ത നിലയിലും ഒപ്പം കേബിൾ നശിപ്പിച്ച നിലയിലുമായിരുന്നു.നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്റ്റേഷനിലിരുന്ന് ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഒരു ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ മോഷണം പോയ കാര്യം മനസ്സിലായത്.ഉദ്ദേശം 45000 രൂപയുടെ നഷ്ടമുണ്ട്.പൊതുമുതൽ നശിപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്.

## Article Content

**കണ്ണൂർ: **നഗരത്തിൽ പോലീസ് സ്ഥാപിച്ച സി.സി.ടി.വി.യുടെ അനുബന്ധ ഉപകരണങ്ങൾ മോഷണം പോയി. പഴയ ബസ്സ് സ്റ്റാൻ്റിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യക്യാമറയുടെ എക്സ്റ്റൻഷൻ ബോക്സ് കവർച്ച ചെയ്ത നിലയിലും ഒപ്പം കേബിൾ നശിപ്പിച്ച നിലയിലുമായിരുന്നു.നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്റ്റേഷനിലിരുന്ന് ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഒരു ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ മോഷണം പോയ കാര്യം മനസ്സിലായത്.ഉദ്ദേശം 45000 രൂപയുടെ നഷ്ടമുണ്ട്.പൊതുമുതൽ നശിപ്പിക്കൽ വിരുദ്ധ നിയമപ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76289/camera-miissing)