---
title: "പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്ട്മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം"
english_title: "You can still apply for the Plus One Supplementary Allotment today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7623/you-can-still-apply-for-the-plus-one-supplementary-allotment-today"
published_at: "2021-10-28T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a3d6860105_61730415.jpg"
keywords: []
---

# പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്ട്മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം: **പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാകുക.

## Article Content

**തിരുവനന്തപുരം: **പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാകുക.

മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. 

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും മുഖ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും അപേക്ഷിക്കാനാകില്ല. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവരെയും പരിഗണിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7623/you-can-still-apply-for-the-plus-one-supplementary-allotment-today)