---
title: "തളിപ്പറമ്പ് കരുണ ചാരിറ്റബിൾ സൊസൈറ്റി സർഗ്ഗ സംഗമം സംഘടിപ്പിച്ചു"
english_title: "karuna charitable society"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76215/karuna-charitable-society"
published_at: "2022-10-24T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63560cb2603ff_vac.jpg"
keywords: []
---

# തളിപ്പറമ്പ് കരുണ ചാരിറ്റബിൾ സൊസൈറ്റി സർഗ്ഗ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്; **തളിപ്പറമ്പ് കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ മാനവ സാഹോദര്യത്തിനായി എന്ന സന്ദേശമുയർത്തി സർഗ്ഗ സംഗമം ചിറവക്കിലെ അക്കിപ്പറമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏരിയയിലെ പതിനാല് യൂണിറ്റുകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരുടെ ഏരിയാ തല മത്സര പരിപാടിയാണ് നടന്നത്. തുടർന്ന് നടന്ന സാംസ്കാരിക സംഗമം പ്രശസ്ത ചരിത്രകാരനും മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ സി അബ്ദുൽ കരീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സിക്രട്ടറി പി സി റഷീദ് സ്വാഗതം പറഞ്ഞു. മാപ്പിളപ്പാട്ട് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മൈലാഞ്ചിയിടലിലുമാണ് മത്സരം നടത്തിയത്. മത്സരവിജയികൾക്ക് തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. എൻ എ എം കോളേജ് കല്ലിക്കണ്ടി അസിസ്റ്റന്റ് പ്രൊഫസർ സി വി അബ്ദുൽ ഗഫൂർ, തളിപ്പറമ്പ് നഗരസഭ മുൻ ചെയർപേഴ്സൺ ശ്രീമതി റംല പക്കർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തിയ പരിപാടിക്ക് കരുണ ചാരിറ്റബിൾ സൊസൈറ്റി മുൻ ഏരിയ സിക്രട്ടറി കെ പി എം റിയാസുദ്ദീൻ നന്ദി പറഞ്ഞു. തുടർന്ന് റഷീദ് തളിപ്പറമ്പയും സംഘവും അവതരിപ്പിച്ച മാപ്പിള ഗാനമേളയും അരങ്ങേറി.

## Article Content

**തളിപ്പറമ്പ്; **തളിപ്പറമ്പ് കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ മാനവ സാഹോദര്യത്തിനായി എന്ന സന്ദേശമുയർത്തി സർഗ്ഗ സംഗമം ചിറവക്കിലെ അക്കിപ്പറമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് ഏരിയയിലെ പതിനാല് യൂണിറ്റുകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരുടെ ഏരിയാ തല മത്സര പരിപാടിയാണ് നടന്നത്. തുടർന്ന് നടന്ന സാംസ്കാരിക സംഗമം പ്രശസ്ത ചരിത്രകാരനും മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ സി അബ്ദുൽ കരീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സിക്രട്ടറി പി സി റഷീദ് സ്വാഗതം പറഞ്ഞു. മാപ്പിളപ്പാട്ട് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മൈലാഞ്ചിയിടലിലുമാണ് മത്സരം നടത്തിയത്. മത്സരവിജയികൾക്ക് തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. എൻ എ എം കോളേജ് കല്ലിക്കണ്ടി അസിസ്റ്റന്റ് പ്രൊഫസർ സി വി അബ്ദുൽ ഗഫൂർ, തളിപ്പറമ്പ് നഗരസഭ മുൻ ചെയർപേഴ്സൺ ശ്രീമതി റംല പക്കർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തിയ പരിപാടിക്ക് കരുണ ചാരിറ്റബിൾ സൊസൈറ്റി മുൻ ഏരിയ സിക്രട്ടറി കെ പി എം റിയാസുദ്ദീൻ നന്ദി പറഞ്ഞു. തുടർന്ന് റഷീദ് തളിപ്പറമ്പയും സംഘവും അവതരിപ്പിച്ച മാപ്പിള ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76215/karuna-charitable-society)