---
title: "ആവേശത്തിരയിളക്കി വള്ളുവൻകടവിൽ ഉത്തര കേരള വള്ളംകളി ജലോത്സവം നടന്നു"
english_title: "valluvan kadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76214/valluvan-kadavu"
published_at: "2022-10-24T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63560b68d7ca7_vac.jpg"
keywords: []
---

# ആവേശത്തിരയിളക്കി വള്ളുവൻകടവിൽ ഉത്തര കേരള വള്ളംകളി ജലോത്സവം നടന്നു

> **Lead Summary:** **കണ്ണാടിപ്പറമ്പ് :- **ആവേശത്തിര തുഴഞ്ഞ് ആർപ്പോ, ഇർറോ വിളികളുമായി വള്ളുവൻകടവിൽ നടന്ന ഉത്തരകേരള വള്ളംകളി ജലോത്സവം നാടിന് ഉത്സവമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് ടീമുകൾ ആണ് മത്സരത്തിൽ തുഴയെറിഞ്ഞത്. മത്സരം കാണാൻ വള്ളുവൻ കടവിലേക്ക് പ്രായ ദേദമന്യേ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേരളത്തിന്റെ തനത് മത്സരം കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും എത്തിയിരുന്നു. 25 പേർ തുഴയുന്നതും, 15 പേർ തുഴയുന്നതുമായി രണ്ടു വിഭാഗത്തിലാണ് മത്സരം നടന്നത്. 25 പേരുടെ വിഭാഗത്തിൽ പാനിച്ചാൽ അച്ചാംതുരുത്തി ജേതാക്കളായി. എ കെ ജി മയിച്ച രണ്ടാം സ്ഥാനവും വയൽക്കര മയിച്ച മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 15 പേർ തുഴയുന്ന വള്ളംകളി മത്സരത്തിൽ എ കെ ജി പടോതുരത്തി ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ കാര്യംകോട്ട് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം വയൽക്കര വെങ്ങാട്ടും ജേതാക്കളായി. വള്ളുവൻകടവ് ശ്രീമുത്തപ്പൻ മടപ്പുരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലോത്സവം നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും മനുഷ്യരെ സ്നേഹിക്കാനാണ് പറയുന്നതെന്നും ഇത്തരം ജലോത്സവങ്ങൾ ജാതി മത ഭേദമന്യേ ഒത്തൊരുമിക്കാനുള്ള ഇടമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ദേവൻ മുഖ്യാതിഥിയായി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, പഞ്ചായത്ത് അംഗം കെഎം മുസ്തഫ, ഇന്ത്യൻ നാവൽ അക്കാദമിയിലെ ക്യാപ്റ്റൻ വികാസ് കുമാർ, അഡ്മിറൽ മോഹനൻ നായർ, സംഘാടക സമിതി കോ ഓർഡിനേറ്റർ മുരളി മോഹൻ, സംഘാടക സമിതി ചെയർമാൻ എ അച്ചുതൻ, കാക്കതുരുത്തി ബോട്ട് ക്ലബ് പ്രസിഡണ്ട് പി ശിവദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.

## Article Content

**കണ്ണാടിപ്പറമ്പ് :- **ആവേശത്തിര തുഴഞ്ഞ് ആർപ്പോ, ഇർറോ വിളികളുമായി വള്ളുവൻകടവിൽ നടന്ന ഉത്തരകേരള വള്ളംകളി ജലോത്സവം നാടിന് ഉത്സവമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് ടീമുകൾ ആണ് മത്സരത്തിൽ തുഴയെറിഞ്ഞത്. മത്സരം കാണാൻ വള്ളുവൻ കടവിലേക്ക് പ്രായ ദേദമന്യേ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേരളത്തിന്റെ തനത് മത്സരം കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും എത്തിയിരുന്നു. 25 പേർ തുഴയുന്നതും, 15 പേർ തുഴയുന്നതുമായി രണ്ടു വിഭാഗത്തിലാണ് മത്സരം നടന്നത്. 25 പേരുടെ വിഭാഗത്തിൽ പാനിച്ചാൽ അച്ചാംതുരുത്തി ജേതാക്കളായി. എ കെ ജി മയിച്ച രണ്ടാം സ്ഥാനവും വയൽക്കര മയിച്ച മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 15 പേർ തുഴയുന്ന വള്ളംകളി മത്സരത്തിൽ എ കെ ജി പടോതുരത്തി ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ കാര്യംകോട്ട് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം വയൽക്കര വെങ്ങാട്ടും ജേതാക്കളായി. വള്ളുവൻകടവ് ശ്രീമുത്തപ്പൻ മടപ്പുരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലോത്സവം നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും മനുഷ്യരെ സ്നേഹിക്കാനാണ് പറയുന്നതെന്നും ഇത്തരം ജലോത്സവങ്ങൾ ജാതി മത ഭേദമന്യേ ഒത്തൊരുമിക്കാനുള്ള ഇടമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ദേവൻ മുഖ്യാതിഥിയായി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, പഞ്ചായത്ത് അംഗം കെഎം മുസ്തഫ, ഇന്ത്യൻ നാവൽ അക്കാദമിയിലെ ക്യാപ്റ്റൻ വികാസ് കുമാർ, അഡ്മിറൽ മോഹനൻ നായർ, സംഘാടക സമിതി കോ ഓർഡിനേറ്റർ മുരളി മോഹൻ, സംഘാടക സമിതി ചെയർമാൻ എ അച്ചുതൻ, കാക്കതുരുത്തി ബോട്ട് ക്ലബ് പ്രസിഡണ്ട് പി ശിവദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76214/valluvan-kadavu)