---
title: "എംഎസ്എഫ് നേതാവിനെ മർദ്ദിച്ചതായി പരാതി, 12 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ് "
english_title: "Attack against msf leader "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76177/attack-against-msf-leader"
published_at: "2022-10-23T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635569f990814_IMG-20221023-WA0052.jpg"
keywords: []
---

# എംഎസ്എഫ് നേതാവിനെ മർദ്ദിച്ചതായി പരാതി, 12 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സർ സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡണ്ടും എം.എസ്.എഫ് നേതാവുമായ യുവാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ് പരിക്കേറ്റത്.ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി.ഇന്നലെ ഉച്ചക്ക് നാലരയോടെ ആലിങ്കീല്‍ തിയേറ്ററിന് സമീപം വെച്ച് സിനിമ കണ്ട് മടങ്ങവെയാണ് ആക്രമിച്ചതെന്നാണ് പരാതി.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പുറമെനിന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയ വിരോധത്തിന് മര്‍ട്ടിച്ചതായാണ് മുഹമ്മദ് ജദീര്‍ പറയുന്നത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സർ സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡണ്ടും എം.എസ്.എഫ് നേതാവുമായ യുവാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്. വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ് പരിക്കേറ്റത്.ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി.ഇന്നലെ ഉച്ചക്ക് നാലരയോടെ ആലിങ്കീല്‍ തിയേറ്ററിന് സമീപം വെച്ച് സിനിമ കണ്ട് മടങ്ങവെയാണ് ആക്രമിച്ചതെന്നാണ് പരാതി.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പുറമെനിന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയ വിരോധത്തിന് മര്‍ട്ടിച്ചതായാണ് മുഹമ്മദ് ജദീര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76177/attack-against-msf-leader)