---
title: "കണ്ണപുരത്ത് അസം സ്വദേശിയെ കുത്തിക്കൊന്ന പ്രതി പിടിയിൽ"
english_title: "murder kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76165/murder-kannapuram"
published_at: "2022-10-23T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63555efd5313e_news-card.jpg"
keywords: []
---

# കണ്ണപുരത്ത് അസം സ്വദേശിയെ കുത്തിക്കൊന്ന പ്രതി പിടിയിൽ

> **Lead Summary:** കണ്ണപുരം അയ്യോത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആസാം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ഒളിവിലായ പ്രതി പിടിയിൽ .കണ്ണപുരം അയ്യോത്തേ സ്റ്റാർ ബോർഡിലെ തൊഴിലാളിയായപ്രഹ്ളാദ് ബാരൂഹ് ആണ് മരണപെട്ടത്ത്. അവധി ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്ക് തർക്കവും കുടുബ പ്രശ്നവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസാം സ്വദേശിയായ സഹ തൊഴിലാളിയും ബന്ധുവുമായ ജഗൻ ഗോഗൽ ആണ് കുത്തി കൊലപെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും സംഭവസ്ഥലം സന്ദർശിക്കുകയും നിരിക്ഷിക്കുകയു ചെയ്ത കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ. വി.ആർവിനിഷും എസ്.ഐ.സാംസൺ അടങ്ങുന്ന പോലിസ് സംഘം കണ്ണപുരത്ത് ഇവർ താമസിക്കുന്ന ക്വാർട്ടെർസിന് സമീപമുള്ള സ്ഥലത്തേ കാട് മൂടിയ പ്രദേശത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.മുതദേഹം കണ്ണൂർപരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

## Article Content

കണ്ണപുരം അയ്യോത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആസാം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ഒളിവിലായ പ്രതി പിടിയിൽ .കണ്ണപുരം അയ്യോത്തേ സ്റ്റാർ ബോർഡിലെ തൊഴിലാളിയായപ്രഹ്ളാദ് ബാരൂഹ് ആണ് മരണപെട്ടത്ത്. അവധി ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്ക് തർക്കവും കുടുബ പ്രശ്നവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസാം സ്വദേശിയായ സഹ തൊഴിലാളിയും ബന്ധുവുമായ ജഗൻ ഗോഗൽ ആണ് കുത്തി കൊലപെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും സംഭവസ്ഥലം സന്ദർശിക്കുകയും നിരിക്ഷിക്കുകയു ചെയ്ത കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ. വി.ആർവിനിഷും എസ്.ഐ.സാംസൺ അടങ്ങുന്ന പോലിസ് സംഘം കണ്ണപുരത്ത് ഇവർ താമസിക്കുന്ന ക്വാർട്ടെർസിന് സമീപമുള്ള സ്ഥലത്തേ കാട് മൂടിയ പ്രദേശത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.മുതദേഹം കണ്ണൂർപരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76165/murder-kannapuram)