---
title: " ടി 20 ലോകകപ്പിൽ  പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം"
english_title: "t20"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76132/t20"
published_at: "2022-10-23T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355329adc129_vac.jpg"
keywords: []
---

#  ടി 20 ലോകകപ്പിൽ  പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

> **Lead Summary:** **മെൽബൺ: **വിരാട് കോഹ്ലി നടത്തിയ വീരോജിത പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാനി പന്തുവരെ ആവേശം കത്തിനിന്ന 'സൂപ്പർ 12'ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ ്ജയം. ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.അവസാന ഓവറിലേക്ക് നീണ്ട് ഉദ്വേഗം നിറഞ്ഞ മത്സരത്തിലാണ് ഒടുവിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്തിൽ ഹർദിക് പാണ്ഡ്യ കൂറ്റനടിക്കു ശ്രമിച്ച് വീണു. തുടർന്നെത്തിയത് ദിനേശ് കാർത്തിക്. എന്നാല്‍, കോഹ്ലി തന്നെ ആ ദൌത്യം പൂര്‍ത്തിയാക്കി. 53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്പടിയേകിയ ഇന്നിങ്സിലാണ് ഇന്ത്യയുടെ മിന്നും വിജയം.ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 160 എന്ന മികച്ച ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ ഓപണർ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും നഷ്ടമായി. പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടിന് 31 എന്ന നിലയിലാണ്.നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്. എട്ടു പന്ത് നേരിട്ട് നാല് റൺസുമായാണ് രാഹുൽ മടങ്ങിയത്. ഹാരിസ് റഊഫ് എറിഞ്ഞ നാലാമത്തെ ഓവറിൽ രോഹിതും കൂടാരം കയറി. ഗുഡ് ലെങ്ത് പന്തിൽ ബാറ്റ് വച്ച രോഹിതിനെ സ്ലിപ്പിൽ ഇഫ്തിക്കാർ അഹ്മദ് പിടികൂടി. ഹാരിസ് റഊഫ് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് ക്യാച്ച് നൽകി സൂര്യകുമാർ യാദവും മടങ്ങി. അഞ്ചാമനായെത്തിയ അക്‌സർ പട്ടേലിനും അധികം ആയുസുണ്ടായിരുന്നില്ല.ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലി-ഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. കരുതലോടെ തുടങ്ങിയ കോഹ്ലി ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ചപ്പോൾ മറുവശത്ത് ഹർദിക് പാണ്ഡ്യ സ്‌കോർവേഗം കൂട്ടി. എന്നാൽ, ഇതിനിടിയ്ക്ക് കോഹ്ലി അർധസെഞ്ച്വറിയും പിന്നിട്ടു. ഇതോടെ കളിയുടെ ഗിയർ കോഹ്ലി ഏറ്റെടുക്കുകയായിരുന്നു.

## Article Content

**മെൽബൺ: **വിരാട് കോഹ്ലി നടത്തിയ വീരോജിത പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാനി പന്തുവരെ ആവേശം കത്തിനിന്ന 'സൂപ്പർ 12'ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ ്ജയം. ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.അവസാന ഓവറിലേക്ക് നീണ്ട് ഉദ്വേഗം നിറഞ്ഞ മത്സരത്തിലാണ് ഒടുവിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്തിൽ ഹർദിക് പാണ്ഡ്യ കൂറ്റനടിക്കു ശ്രമിച്ച് വീണു. തുടർന്നെത്തിയത് ദിനേശ് കാർത്തിക്. എന്നാല്‍, കോഹ്ലി തന്നെ ആ ദൌത്യം പൂര്‍ത്തിയാക്കി. 53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്പടിയേകിയ ഇന്നിങ്സിലാണ് ഇന്ത്യയുടെ മിന്നും വിജയം.ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 160 എന്ന മികച്ച ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ ഓപണർ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും നഷ്ടമായി. പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടിന് 31 എന്ന നിലയിലാണ്.നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്. എട്ടു പന്ത് നേരിട്ട് നാല് റൺസുമായാണ് രാഹുൽ മടങ്ങിയത്. ഹാരിസ് റഊഫ് എറിഞ്ഞ നാലാമത്തെ ഓവറിൽ രോഹിതും കൂടാരം കയറി. ഗുഡ് ലെങ്ത് പന്തിൽ ബാറ്റ് വച്ച രോഹിതിനെ സ്ലിപ്പിൽ ഇഫ്തിക്കാർ അഹ്മദ് പിടികൂടി. ഹാരിസ് റഊഫ് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് ക്യാച്ച് നൽകി സൂര്യകുമാർ യാദവും മടങ്ങി. അഞ്ചാമനായെത്തിയ അക്‌സർ പട്ടേലിനും അധികം ആയുസുണ്ടായിരുന്നില്ല.ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലി-ഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. കരുതലോടെ തുടങ്ങിയ കോഹ്ലി ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ചപ്പോൾ മറുവശത്ത് ഹർദിക് പാണ്ഡ്യ സ്‌കോർവേഗം കൂട്ടി. എന്നാൽ, ഇതിനിടിയ്ക്ക് കോഹ്ലി അർധസെഞ്ച്വറിയും പിന്നിട്ടു. ഇതോടെ കളിയുടെ ഗിയർ കോഹ്ലി ഏറ്റെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76132/t20)