---
title: "റാഗിംഗ്: 8 വിദ്യാർത്ഥികൾക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു "
english_title: "Case for ragging "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75964/case-for-ragging"
published_at: "2022-10-22T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353f5c443bf3_Police-Jeep.jpg"
keywords: []
---

# റാഗിംഗ്: 8 വിദ്യാർത്ഥികൾക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു 

> **Lead Summary:** പിലാത്തറ സെന്റ് ജോസഫ്‌സ് കൊളേജിൽ റാഗിങ്, 8 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്. സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ ചോദ്യം ചെയ്തതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്നാണ് കേസ്. പിലാത്തറ ഭാരത് റോഡ് തഖ്വ മസ്ജിദിന് സമീപത്തെ മുഹമ്മദ് മുഹ്‌സിനാണ് പരിക്കേറ്റത്. സംഭവത്തില്‍ എട്ട് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3.45 നായിരുന്നു സംഭവം. ഷൂസ് ധരിച്ച് വന്നതില്‍ പ്രകോപിതരായി ഒരുസംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നെഞ്ചത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. കുറേ നാളുകളായി ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥികളെ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മുഹ്‌സിന്‍ പറഞ്ഞു. ഒന്നാം വര്‍ഷം ബികോം ഫിനാന്‍സിന് പഠിക്കുകയാണ് മുഹ്‌സിന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ.കെ.മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, ജാസിം, സമീഹ്, ജസീം എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

## Article Content

പിലാത്തറ സെന്റ് ജോസഫ്‌സ് കൊളേജിൽ റാഗിങ്, 8 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്. സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ ചോദ്യം ചെയ്തതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്നാണ് കേസ്. പിലാത്തറ ഭാരത് റോഡ് തഖ്വ മസ്ജിദിന് സമീപത്തെ മുഹമ്മദ് മുഹ്‌സിനാണ് പരിക്കേറ്റത്. സംഭവത്തില്‍ എട്ട് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3.45 നായിരുന്നു സംഭവം. ഷൂസ് ധരിച്ച് വന്നതില്‍ പ്രകോപിതരായി ഒരുസംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നെഞ്ചത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. കുറേ നാളുകളായി ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥികളെ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മുഹ്‌സിന്‍ പറഞ്ഞു. ഒന്നാം വര്‍ഷം ബികോം ഫിനാന്‍സിന് പഠിക്കുകയാണ് മുഹ്‌സിന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ.കെ.മുഹമ്മദ്, ദില്‍ഷാന്‍, അദില്‍, അതിനാല്‍ അബ്ദുള്ള, അന്‍സില്‍, ജാസിം, സമീഹ്, ജസീം എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75964/case-for-ragging)