---
title: "പ്രഖ്യാപനങ്ങളിൽ ഒതുങ്ങി പരിയാരം ഗവ. ഹൈസ്കൂൾ: 3 വർഷം മുമ്പ് പണിത കെട്ടിടം കാടുമൂടിയ നിലയിൽ"
english_title: "pariyaram govt.school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75945/pariyaram-govtschool"
published_at: "2022-10-22T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353d57bef0dd_news-card.jpg"
keywords: []
---

# പ്രഖ്യാപനങ്ങളിൽ ഒതുങ്ങി പരിയാരം ഗവ. ഹൈസ്കൂൾ: 3 വർഷം മുമ്പ് പണിത കെട്ടിടം കാടുമൂടിയ നിലയിൽ

> **Lead Summary:** **പരിയാരം: **ഹൈടെക് വിദ്യാലയം ആക്കുന്നതിൻ്റെ ഭാഗമായി പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന് ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് 2018ൽ രണ്ടുകോടി രൂപ വകയിരുത്തി എന്ന് പ്രഖ്യാപിക്കുകയും ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് വ്യാപകമായ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചിരുന്നു. നാളിതുവരെയായി ഒരു രൂപപോലും പരിയാരം ഗവൺമെൻറ് ഹൈസ്കൂൾ ലഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോൾ പരിയാരം നാഷണൽ ഹൈവേയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം അതിൻ്റെ അധീനതയിൽ ഉള്ള ഒരു കിലോമീറ്റർ അകലെയുള്ള തൊണ്ടണൂർ ഗ്രൗണ്ടിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി എംഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതിട്ട് മൂന്ന് വർഷം കഴിഞ്ഞു ആറോളം മുറികളുള്ള കെട്ടിടം കാട് മൂടി അനാസ്യ കേന്ദ്രമായി മാറിയിരുക്കുകയാണ്. കഴിഞ്ഞ ഗവൺമെൻറിൻ്റെ കാലത്ത് പ്രഖ്യാപിച്ച തുക ഒന്ന് ലഭിച്ചില്ലെന്ന് മാത്രമല്ല രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം വീണ്ടും മൂന്നു കോടി രൂപ പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ചുവെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാളിതുവരെയായി പരിയാരം ഗവ: ഹൈസ്കൂളിന് വേണ്ടി ഒരു പ്രവർത്തനവും സർക്കാറിൻ്റെ ഭാഗത്തു നിന്നും നടത്തുന്നിട്ടില്ലയെന്നു മാത്രമല്ല ഈ തുക ലഭിക്കുമെന്ന് കരുതി നിർമ്മിച്ച കെട്ടിടം ഉപയോഗിക്കാൻ കഴിയാതെ അധ്യപകരും വിദ്യാർത്ഥികളും പ്രയാസപ്പെടുകയുമാണ്. പരിയാരം ഗവ: ഹൈസ്കൂളിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.വി സജീവൻ ആവിശ്യപ്പെട്ടു.

## Article Content

**പരിയാരം: **ഹൈടെക് വിദ്യാലയം ആക്കുന്നതിൻ്റെ ഭാഗമായി പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന് ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് 2018ൽ രണ്ടുകോടി രൂപ വകയിരുത്തി എന്ന് പ്രഖ്യാപിക്കുകയും ഇതിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് വ്യാപകമായ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചിരുന്നു. നാളിതുവരെയായി ഒരു രൂപപോലും പരിയാരം ഗവൺമെൻറ് ഹൈസ്കൂൾ ലഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോൾ പരിയാരം നാഷണൽ ഹൈവേയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം അതിൻ്റെ അധീനതയിൽ ഉള്ള ഒരു കിലോമീറ്റർ അകലെയുള്ള തൊണ്ടണൂർ ഗ്രൗണ്ടിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി എംഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതിട്ട് മൂന്ന് വർഷം കഴിഞ്ഞു ആറോളം മുറികളുള്ള കെട്ടിടം കാട് മൂടി അനാസ്യ കേന്ദ്രമായി മാറിയിരുക്കുകയാണ്. കഴിഞ്ഞ ഗവൺമെൻറിൻ്റെ കാലത്ത് പ്രഖ്യാപിച്ച തുക ഒന്ന് ലഭിച്ചില്ലെന്ന് മാത്രമല്ല രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം വീണ്ടും മൂന്നു കോടി രൂപ പരിയാരം ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ചുവെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാളിതുവരെയായി പരിയാരം ഗവ: ഹൈസ്കൂളിന് വേണ്ടി ഒരു പ്രവർത്തനവും സർക്കാറിൻ്റെ ഭാഗത്തു നിന്നും നടത്തുന്നിട്ടില്ലയെന്നു മാത്രമല്ല ഈ തുക ലഭിക്കുമെന്ന് കരുതി നിർമ്മിച്ച കെട്ടിടം ഉപയോഗിക്കാൻ കഴിയാതെ അധ്യപകരും വിദ്യാർത്ഥികളും പ്രയാസപ്പെടുകയുമാണ്. പരിയാരം ഗവ: ഹൈസ്കൂളിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.വി സജീവൻ ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75945/pariyaram-govtschool)