---
title: "മൂത്തേടത്ത് എൻഎസ്എസ് യൂണിറ്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "nss moothedath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75906/nss-moothedath"
published_at: "2022-10-22T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353aaded66a9_vac.jpg"
keywords: []
---

# മൂത്തേടത്ത് എൻഎസ്എസ് യൂണിറ്റ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **എൻ എസ് എസ് വളണ്ടിയർമാർ സാമൂഹ്യ പ്രതിബന്ധതയുള്ളവരായിരിക്കണമെന്നും മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ സേവന സന്നദ്ധതയുടെ പര്യായമാണെന്നും പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടി നാഷണൽ സർവ്വീസ് സ്കീമിൻ്റെ ഈ വർഷത്തെ മികച്ച ജില്ലാ കൺവീനർക്കുള്ള അവാർഡ് നേടിയ ശ്രീധരൻ കൈതപ്രം , ജില്ലയിലെ മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള അവാർഡ് നേടിയ പി.വി.അമൽ രാജ്, സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ വെള്ളി മെഡൽ നേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ടി. വൃന്ദ എന്നിവരെ ആദരിക്കാനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ജി. ഗിരീഷ്, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്, പി.എ.സി. അംഗം കെ.പി. റിജു, സ്റ്റാഫ് പ്രതിനിധി ഡോ.എ.ദേവിക തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ പി.ഗീത സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്‌ന മോൾ നന്ദിയും പറഞ്ഞു .

## Article Content

**തളിപ്പറമ്പ: **എൻ എസ് എസ് വളണ്ടിയർമാർ സാമൂഹ്യ പ്രതിബന്ധതയുള്ളവരായിരിക്കണമെന്നും മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ സേവന സന്നദ്ധതയുടെ പര്യായമാണെന്നും പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടി നാഷണൽ സർവ്വീസ് സ്കീമിൻ്റെ ഈ വർഷത്തെ മികച്ച ജില്ലാ കൺവീനർക്കുള്ള അവാർഡ് നേടിയ ശ്രീധരൻ കൈതപ്രം , ജില്ലയിലെ മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള അവാർഡ് നേടിയ പി.വി.അമൽ രാജ്, സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ വെള്ളി മെഡൽ നേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ടി. വൃന്ദ എന്നിവരെ ആദരിക്കാനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ. ജി. ഗിരീഷ്, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്, പി.എ.സി. അംഗം കെ.പി. റിജു, സ്റ്റാഫ് പ്രതിനിധി ഡോ.എ.ദേവിക തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ പി.ഗീത സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്‌ന മോൾ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75906/nss-moothedath)