---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശില്പം ഒരുങ്ങുന്നു "
english_title: "shiva statue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75874/shiva-statue"
published_at: "2022-10-22T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353885b010df_news-card.jpg"
keywords: []
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശില്പം ഒരുങ്ങുന്നു 

> **Lead Summary:** തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തിൽ തീർക്കുന്ന വെങ്കല ശില്പത്തിൻ്റെ ആദ്യ രുപം ഒരു വർഷം സമയം എടുത്ത് കളിമണ്ണിൽ ശില്പി ഉണ്ണികാനായി തീർത്തത് അരയിൽ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിൽ രുദ്രാക്ഷമാലയും കഴുത്തിൽ പാമ്പും തലയിൽ ഗംഗയും ശൂലം ശരീരത്തിൽ ചേർത്ത് വച്ച് ഭക്തരെ നോക്കുന്ന രീതിയിലാണ് ശില്പം ഒരുക്കിയത്. അടുത്ത് തന്നെ വെങ്കലശിവ ശില്പത്തിൻ്റെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. ഹൊറൈസൺ ഇൻറർനാഷ്ണൽ ചെയർമാൻ മൊട്ടമ്മൽ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ഡോ: അബ്ദുൾ ഖനി .ക്ഷേത്ര തന്ത്രി കുബേരൻ നമ്പൂതിരി .TT Kദേവസ്വം പ്രസിഡൻ്റ് KP നാരായണൻ . കമൽ കുന്നി രാമത്ത് .വിജയ് നീലകണ്ഠൻ. ബൈച്ചു കോറോം എന്നിവർ ശില്പിയുടെ പണിപ്പുരയിൽ ലെത്തി ശില്പം വിലയിരുത്തി. കഴിഞ്ഞ ആഴ്ച്ച ശിവ ശില്പത്തിൻ്റെ മാതൃക ചിത്രം ബ്രിട്ടീഷ് പാർലിമെൻ്റ് അംഗം ലോർഡ് വോവെർളി തളിപ്പറമ്പിൽ നിർവ്വഹിച്ചിരുന്നു. ഇന്ത്യയിൽ കോൺഗ്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവ ശില്പങ്ങൾ ഉണ്ടെങ്കിലും പൂർണ്ണകായ ഉയരം കൂടിയ വെങ്കല ശില്പം ആദ്യത്തെ താണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു. ഇതാടു കൂടി മലബാർ ടൂറിസ്സം ഭൂപടത്തിൽ ഒന്നു കൂടി സ്ഥാനം പിടിക്കും. അടുത്ത വർഷം ശിവശില്പം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ

## Article Content

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തിൽ തീർക്കുന്ന വെങ്കല ശില്പത്തിൻ്റെ ആദ്യ രുപം ഒരു വർഷം സമയം എടുത്ത് കളിമണ്ണിൽ ശില്പി ഉണ്ണികാനായി തീർത്തത് അരയിൽ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിൽ രുദ്രാക്ഷമാലയും കഴുത്തിൽ പാമ്പും തലയിൽ ഗംഗയും ശൂലം ശരീരത്തിൽ ചേർത്ത് വച്ച് ഭക്തരെ നോക്കുന്ന രീതിയിലാണ് ശില്പം ഒരുക്കിയത്. അടുത്ത് തന്നെ വെങ്കലശിവ ശില്പത്തിൻ്റെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. ഹൊറൈസൺ ഇൻറർനാഷ്ണൽ ചെയർമാൻ മൊട്ടമ്മൽ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ഡോ: അബ്ദുൾ ഖനി .ക്ഷേത്ര തന്ത്രി കുബേരൻ നമ്പൂതിരി .TT Kദേവസ്വം പ്രസിഡൻ്റ് KP നാരായണൻ . കമൽ കുന്നി രാമത്ത് .വിജയ് നീലകണ്ഠൻ. ബൈച്ചു കോറോം എന്നിവർ ശില്പിയുടെ പണിപ്പുരയിൽ ലെത്തി ശില്പം വിലയിരുത്തി. കഴിഞ്ഞ ആഴ്ച്ച ശിവ ശില്പത്തിൻ്റെ മാതൃക ചിത്രം ബ്രിട്ടീഷ് പാർലിമെൻ്റ് അംഗം ലോർഡ് വോവെർളി തളിപ്പറമ്പിൽ നിർവ്വഹിച്ചിരുന്നു. ഇന്ത്യയിൽ കോൺഗ്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവ ശില്പങ്ങൾ ഉണ്ടെങ്കിലും പൂർണ്ണകായ ഉയരം കൂടിയ വെങ്കല ശില്പം ആദ്യത്തെ താണ് എന്ന് സംഘാടകർ അവകാശപ്പെടുന്നു. ഇതാടു കൂടി മലബാർ ടൂറിസ്സം ഭൂപടത്തിൽ ഒന്നു കൂടി സ്ഥാനം പിടിക്കും. അടുത്ത വർഷം ശിവശില്പം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75874/shiva-statue)