---
title: "കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സർഗ്ഗസംഗമം 2022' നാളെ"
english_title: "sarga sangamam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75851/sarga-sangamam"
published_at: "2022-10-22T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63536df5381ea_vac.jpg"
keywords: []
---

# കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സർഗ്ഗസംഗമം 2022' നാളെ

> **Lead Summary:** വർഗീയതയ്ക്കെതിരെ മാനവമൈത്രി സർഗ്ഗ സംഗമം ജില്ലാതല മെഗാ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സർഗ്ഗസംഗമം 2022 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1 30 മുതൽ തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂളിൽ വച്ച് നടക്കും. ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ജില്ലാതല മത്സര പരിപാടികൾ സംഘടിപ്പിക്കുന്നത്. മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടൽ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. യൂണിറ്റ് തലങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളാണ് ഏരിയാ തല പരിപാടികളിൽ പങ്കെടുക്കുക. ഇതിൽ ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് ഒക്ടോബർ 30 ന് കണ്ണൂരിൽ ജില്ലാതല മെഗാ ഫൈനൽ മത്സരം നടത്തുക. വിവിധ സാംസ്കാരിക പരിപാടികളും സർഗ്ഗ സംഗമത്തിൽ നടക്കും . വൈകുന്നേരം 4 മണിക്ക് സാംസ്കാരികസമ്മേളനം മോയിൻകുട്ടി വൈദ്യർ സ്മാരകം മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. കരുണ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി അബ്ദുൽ കരീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ സമ്മാനദാനം നിർവഹിക്കും. തുടർന്ന് റഷീദ് തളിപ്പറമ്പ് നയിക്കുന്ന മാപ്പിള ഗാനമേളയും അരങ്ങേറും.

## Article Content

വർഗീയതയ്ക്കെതിരെ മാനവമൈത്രി സർഗ്ഗ സംഗമം ജില്ലാതല മെഗാ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സർഗ്ഗസംഗമം 2022 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1 30 മുതൽ തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂളിൽ വച്ച് നടക്കും. ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ജില്ലാതല മത്സര പരിപാടികൾ സംഘടിപ്പിക്കുന്നത്. മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടൽ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. യൂണിറ്റ് തലങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളാണ് ഏരിയാ തല പരിപാടികളിൽ പങ്കെടുക്കുക. ഇതിൽ ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ചാണ് ഒക്ടോബർ 30 ന് കണ്ണൂരിൽ ജില്ലാതല മെഗാ ഫൈനൽ മത്സരം നടത്തുക. വിവിധ സാംസ്കാരിക പരിപാടികളും സർഗ്ഗ സംഗമത്തിൽ നടക്കും . വൈകുന്നേരം 4 മണിക്ക് സാംസ്കാരികസമ്മേളനം മോയിൻകുട്ടി വൈദ്യർ സ്മാരകം മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. കരുണ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി അബ്ദുൽ കരീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ സമ്മാനദാനം നിർവഹിക്കും. തുടർന്ന് റഷീദ് തളിപ്പറമ്പ് നയിക്കുന്ന മാപ്പിള ഗാനമേളയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75851/sarga-sangamam)