---
title: "ബോധക്ഷയം വന്ന യാത്രക്കാരിക്ക് രക്ഷകരായി സ്റ്റാർ ലൈൻ ബസ് ജീവനക്കാർ"
english_title: "star line bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75847/star-line-bus"
published_at: "2022-10-22T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63536a27234bc_news-card.jpg"
keywords: []
---

# ബോധക്ഷയം വന്ന യാത്രക്കാരിക്ക് രക്ഷകരായി സ്റ്റാർ ലൈൻ ബസ് ജീവനക്കാർ

> **Lead Summary:** തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്റ്റാർ ലൈൻ ബസ്സിൽ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം , വളപട്ടണത്ത് വെച്ച് യാത്രക്കാരിയായ ഒരു സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു , കണ്ടക്ടർ ഉടനെ വെള്ളം നൽകിയെങ്കിലും സ്ത്രീക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ ഏറ്റവും അടുത്തുള്ള ചിറക്കൽ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് അതേ ബസ്സിൽ തന്നെ ജീവനക്കാർ എത്തിക്കുകയായിരുന്നു. ശേഷം ആവശ്യമായ ചികിത്സയും നൽകി. സമയോജിത ഇടപെടലിൽ ഒരു സഹോദരിയുടെ ജീവൻ രക്ഷിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ബസ് ജീവനക്കാരായ സക്കരിയ , സുമിത്രൻ , ഇസ്മാഈൽ എന്നിവർ പറഞ്ഞു. ഇവരുടെ പ്രവൃത്തിയെ മറ്റ് യാത്രക്കാരും ആശുപത്രി അതികൃതരും അഭിനന്ദിച്ചു.

## Article Content

തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്റ്റാർ ലൈൻ ബസ്സിൽ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം , വളപട്ടണത്ത് വെച്ച് യാത്രക്കാരിയായ ഒരു സ്ത്രീക്ക് ക്ഷീണം അനുഭവപ്പെടുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു , കണ്ടക്ടർ ഉടനെ വെള്ളം നൽകിയെങ്കിലും സ്ത്രീക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ ഏറ്റവും അടുത്തുള്ള ചിറക്കൽ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് അതേ ബസ്സിൽ തന്നെ ജീവനക്കാർ എത്തിക്കുകയായിരുന്നു. ശേഷം ആവശ്യമായ ചികിത്സയും നൽകി. സമയോജിത ഇടപെടലിൽ ഒരു സഹോദരിയുടെ ജീവൻ രക്ഷിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ബസ് ജീവനക്കാരായ സക്കരിയ , സുമിത്രൻ , ഇസ്മാഈൽ എന്നിവർ പറഞ്ഞു. ഇവരുടെ പ്രവൃത്തിയെ മറ്റ് യാത്രക്കാരും ആശുപത്രി അതികൃതരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75847/star-line-bus)