---
title: "ഹോം ഗാർഡിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തിയ ബസ് ജീവനക്കാർക്കെതിരെ കേസ്"
english_title: "case against bus workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75785/case-against-bus-workers"
published_at: "2022-10-21T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352b4c5c0aa3_download.jpg"
keywords: []
---

# ഹോം ഗാർഡിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തിയ ബസ് ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ബസ് സ്റ്റാൻ്റിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഹോംഗാർഡിനോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പട്ടുവം – മുതുകുട റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എൽ.59.എൽ.1414 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രശ്നത്തിലിടപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് സി.ശേഖരനോടാണ് കൃത്യനിർവ്വഹണം തടസപ്പെടുത്തും വിധം ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**തളിപ്പറമ്പ്: **വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ബസ് സ്റ്റാൻ്റിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഹോംഗാർഡിനോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പട്ടുവം – മുതുകുട റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എൽ.59.എൽ.1414 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രശ്നത്തിലിടപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് സി.ശേഖരനോടാണ് കൃത്യനിർവ്വഹണം തടസപ്പെടുത്തും വിധം ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75785/case-against-bus-workers)