---
title: "സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍"
english_title: "police arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75651/police-arrested"
published_at: "2022-10-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63522a07d7d2c_DSC_7464_(1).JPG"
keywords: []
---

# സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

> **Lead Summary:** **കൊച്ചി: **സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ദേവാണ് അറസ്റ്റിലായത്. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് നടേശന്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്വര്‍ണം കാണാതായ ദിവസം അമല്‍ദേവ് വീട്ടില്‍ വന്നിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മോഷണം നടത്തിയെന്ന് കണ്ടെത്തിയത്.കാണാതായ സ്വര്‍ണം അമല്‍ദേവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമല്‍ദേവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

## Article Content

**കൊച്ചി: **സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ദേവാണ് അറസ്റ്റിലായത്. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് നടേശന്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്വര്‍ണം കാണാതായ ദിവസം അമല്‍ദേവ് വീട്ടില്‍ വന്നിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മോഷണം നടത്തിയെന്ന് കണ്ടെത്തിയത്.കാണാതായ സ്വര്‍ണം അമല്‍ദേവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമല്‍ദേവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75651/police-arrested)