---
title: "പാണപ്പുഴയിലെ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ പരിശോധന; ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "illegal soil collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75576/illegal-soil-collection"
published_at: "2022-10-20T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635163696fa12_news-card.jpg"
keywords: []
---

# പാണപ്പുഴയിലെ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ പരിശോധന; ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പാണപ്പുഴ:** പാണപ്പുഴയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാണപ്പുഴ സ്കുളിന് സമീപമാണ് കുന്നിടിച്ച് നികത്തി മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്. കുന്നിടിച്ച മണ്ണ് കടത്തുന്നത് തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും രാഷ്ട്രീയ പാർട്ടികളോ, യുവജനസംഘടനകളോ, ജനകീയ കമ്മിറ്റിയോ യാതൊരു തരത്തിലുള്ള ഇടപെടലുകളോ, പ്രതിഷേധ പരിപാടികളോ ഇത് വരെ സംഘടിപ്പിച്ചിട്ടില്ല. കുന്നിടിച്ച് നികത്തുന്നത് പാണപ്പുഴ ചാൽ പ്രദേശത്തിൽ പാരിസ്ഥിതിക പ്രശ്നമായി വളരെയധികം ബാധിക്കാൻ സാധ്യതയുണ്ട് എന്നാൽ അതൊന്നും കണ്ടില്ല എന്നു നടിക്കുകയാണ് മേൽപ്പറഞ്ഞവർ.അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ വില്ലേജ് അസിസ്റ്റൻ്റ് അഖിൽ പി, വിഎഫ്എ സന്തോഷ് സി.കെ എന്നിവർ നേതൃത്വം നൽകി. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള റിപ്പോർട്ടും, പരാതിയും പരിയാരം പോലീസിന് കൈമാറുമെന്ന് പാണപ്പുഴ വില്ലേജ് ഓഫീസർ കെ അബ്ദുൾ കരീം അറിയിച്ചു.

## Article Content

**പാണപ്പുഴ:** പാണപ്പുഴയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാണപ്പുഴ സ്കുളിന് സമീപമാണ് കുന്നിടിച്ച് നികത്തി മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്. കുന്നിടിച്ച മണ്ണ് കടത്തുന്നത് തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും രാഷ്ട്രീയ പാർട്ടികളോ, യുവജനസംഘടനകളോ, ജനകീയ കമ്മിറ്റിയോ യാതൊരു തരത്തിലുള്ള ഇടപെടലുകളോ, പ്രതിഷേധ പരിപാടികളോ ഇത് വരെ സംഘടിപ്പിച്ചിട്ടില്ല. കുന്നിടിച്ച് നികത്തുന്നത് പാണപ്പുഴ ചാൽ പ്രദേശത്തിൽ പാരിസ്ഥിതിക പ്രശ്നമായി വളരെയധികം ബാധിക്കാൻ സാധ്യതയുണ്ട് എന്നാൽ അതൊന്നും കണ്ടില്ല എന്നു നടിക്കുകയാണ് മേൽപ്പറഞ്ഞവർ.അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ വില്ലേജ് അസിസ്റ്റൻ്റ് അഖിൽ പി, വിഎഫ്എ സന്തോഷ് സി.കെ എന്നിവർ നേതൃത്വം നൽകി. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള റിപ്പോർട്ടും, പരാതിയും പരിയാരം പോലീസിന് കൈമാറുമെന്ന് പാണപ്പുഴ വില്ലേജ് ഓഫീസർ കെ അബ്ദുൾ കരീം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75576/illegal-soil-collection)