---
title: "ചെറുകുന്നിൽ സോഡ നിർമ്മാണ കമ്പനിയിൽ തീപിടുത്തം"
english_title: "soda factory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75525/soda-factory"
published_at: "2022-10-20T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635122e304af5_news-card.jpg"
keywords: []
---

# ചെറുകുന്നിൽ സോഡ നിർമ്മാണ കമ്പനിയിൽ തീപിടുത്തം

> **Lead Summary:** സോഡ നിർമാണ കമ്പനിയിൽ തീപിടിച്ച് വൻ നാശനഷ്ടം. ചെറുകുന്ന് ഒദയമ്മാടം അംഗൻവാടിക്ക് സമീപത്തെ സരിതയുടെ ഉടമസ്ഥതയിലുള്ള ലിഡോ സോഡാ മേക്കിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞദിവസം പുലർച്ചെ 2 30 ഓടെയാണ് സംഭവം. സോഡാ കുപ്പികൾ ഉൾപ്പെടെ തീപിടുത്തത്തിൽ പൊട്ടിത്തെറിച്ചു. അറുപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ സാംസൺ സ്ഥലം സന്ദർശിച്ചു.

## Article Content

സോഡ നിർമാണ കമ്പനിയിൽ തീപിടിച്ച് വൻ നാശനഷ്ടം. ചെറുകുന്ന് ഒദയമ്മാടം അംഗൻവാടിക്ക് സമീപത്തെ സരിതയുടെ ഉടമസ്ഥതയിലുള്ള ലിഡോ സോഡാ മേക്കിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞദിവസം പുലർച്ചെ 2 30 ഓടെയാണ് സംഭവം. സോഡാ കുപ്പികൾ ഉൾപ്പെടെ തീപിടുത്തത്തിൽ പൊട്ടിത്തെറിച്ചു. അറുപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ സാംസൺ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75525/soda-factory)